Short News

അശ്ലീല നടിക്ക് കൊടുത്തത് ട്രംപിന്റെ സ്വന്തം കാശ്

അശ്ലീല നടിക്ക് കൊടുത്തത് ട്രംപിന്റെ സ്വന്തം കാശ്

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച സ്റ്റോമി ഡാനിയലിന് ട്രംപ് സ്വന്തം പണമാണ് നൽകിയത്. ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇത് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ മൈക്കിള്‍ കോഹെന്‍ പറഞ്ഞു.
നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബാഡി ഹൗസ് ശാഖയാണ് സീൽ ചെയ്തത്. ശാഖയുടെ നിയന്ത്രണം പൂര്‍ണമായി കഴിഞ്ഞ ദിവസമാണ് സിബിഐ ഏറ്റെടുത്തത്. ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത ഗോകുല്‍നാഥ് ഷെട്ടി(റിട്ടയേഡ്), മനോജ് കാരാട്ട് തുടങ്ങിയ ഉദ്യഗസ്ഥരേയും ചോദ്യം ചെയ്യുന്നുണ്ട്.
നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഓഫീസർക്ക്​ സിബി​ഐ സമൻസ്​ അയച്ചു

നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഓഫീസർക്ക്​ സിബി​ഐ സമൻസ്​ അയച്ചു

പിഎൻബി തട്ടിപ്പിൽ ഉൾപ്പെട്ട വജ്രവ്യാപാരി നീരവ്​ മോദിയുടെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ രവി ഗുപ്​തക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ഗുപ്തയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീരവ്​ മോദിയുടെ സ്​ഥാപനമായ ഫയർ സ്​റ്റാർ ഇൻറർ നാഷണലി​​ൻറെ മുതിർന്ന ഉദ്യോഗസ്​ഥൻ വിപുൽ അംബാനി അടക്കമുളള ഉദ്യോഗസ്ഥരെ സിബിഐ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്.
ഷുഹൈബ് വധക്കേസിൽ അട്ടിമറി???  ജില്ലാ പൊലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധക്കേസിൽ അട്ടിമറി??? ജില്ലാ പൊലീസ് മേധാവി ലീവിൽ!!!

ഷുഹൈബ് വധം അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡി.വൈ.എസ്.പി ശ്രമിക്കുന്നതായി ആക്ഷേപം ശക്തം. ഇപ്പോൾ പിടികൂടിയ രണ്ടുപ്രതികളും ഡമ്മികളാണെന്നും കേസിൽ നടത്തുന്ന ബാഹ്യഇടപെടലുകളിൽ മനംമടുത്താണ് ജില്ലാ പൊലീസ് മേധാവി ലീവിൽ പോയതെന്നുമാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ്