Short News

നാറ്റോ രാജ്യങ്ങൾ പ്രതിരോധച്ചെലവ് ഉയർത്തണമെന്ന്  ട്രംപ്

നാറ്റോ രാജ്യങ്ങൾ പ്രതിരോധച്ചെലവ് ഉയർത്തണമെന്ന് ട്രംപ്

താൻ അഭ്യർത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് ഉയർത്തിയിട്ടുണ്ടെന്നും എന്നാൽ ഇത്​ മതിയായ ചെലവി​​ൻറെ അടുത്തു പോലും എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ത​​ൻറെ സന്ദർശനത്തിനു ശേഷം നാറ്റോ രാജ്യങ്ങൾ കോടിക്കണക്കിന്​ ഡോളറുകൾ അധികമായി ചെലവഴിക്കുണ്ടെന്നും യു എസും ഇതിനായി ഒരുപാട് തുക ചെലവഴിക്കുണ്ടെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു 
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഗാനം പുറത്തിറങ്ങി

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഗാനം പുറത്തിറങ്ങി

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മണി സ്ഥിരമായി വേദികളില്‍ പാടിയിരുന്ന 'ഓട്ടോവണ്ടി' എന്ന ഗാനത്തിന്റെ റീമിക്സാണ് പു‌റത്തിറങ്ങിയിരിക്കുന്നത്. രാജാമണി, സലിംകുമാര്‍, ധര്‍മ്മജന്‍, വിഷ്ണു, ജനാര്‍ദനന്‍, കോട്ടയം നസീര്‍, ടിനിടോം, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഹണിറോസും നിഹാരികയുമാണ് നായികമാര്‍.
ചിലര്‍ മതവിശ്വാസികള്‍ക്ക് ബാധ്യതയായി മാറുന്നു: കാന്തപുരം

ചിലര്‍ മതവിശ്വാസികള്‍ക്ക് ബാധ്യതയായി മാറുന്നു: കാന്തപുരം

ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കേളജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രതികരിച്ചു.

അഭിമന്യു വധത്തില്‍ ആരാണ് കുത്തിയതെന്ന് മുഹമ്മദ് പറഞ്ഞതായി സൂചന

അഭിമന്യു വധത്തില്‍ ആരാണ് കുത്തിയതെന്ന് മുഹമ്മദ് പറഞ്ഞതായി സൂചന

ഒന്നാംപ്രതി മുഹമ്മദ് ആക്രമണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിനോട് പറഞ്ഞതാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാവുന്ന പ്രതിയെ ലഭിച്ചതോടെ മറ്റുപ്രതികളിലേക്ക് എത്താൻ വൈകില്ലെന്നാണ് പോലീസ് കരുതുന്നത്. ജൂലായ് ഒന്നിന് രാത്രി എട്ടരയോടെയാണ് മഹാരാജാസ് കോളേജിനുമുന്നിൽ ചുവരെഴുതുന്നത് സംബന്ധിച്ച് എസ്.എഫ്.ഐ.-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ തർക്ക‌ം ഉടലെക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more