Short News

കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ

കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ

വാഹനമോടിക്കുന്ന എല്ലാവർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണല്ലോ ട്രാഫിക് ബ്ലോക്ക്. ബാംഗ്ലൂർ മലയാളികളോട് പിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ല. ക്ഷമ എന്താണെന്ന് അറിയില്ലാത്തവരെ ബാംഗ്ലൂരിവിലേക്ക് ഒരു ഡ്രൈവിനായി ക്ഷണിച്ചാൽ മതി, പിന്നെ അവർ ജീവിതത്തിൽ ട്രാഫിക് ബ്ലോക്കിൽ അക്ഷമ കാണിക്കില്ല എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്. ട്രാഫിക്ക് ബ്ലോക്കിൽ എങ്ങനെ മര്യാദയ്ക്ക് വാഹനമോടിക്കാം എന്നാണ് നിങ്ങളുടെ പങ്ക് വയ്ക്കാൻ പോകുന്നത്.
പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?

പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?

ഒരുകാലത്ത് ബജാജിനെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയ പൾസർ നിരയെ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കുറച്ച് നാളുകളായി പല അഭ്യൂഹങ്ങളും ഇതിനെക്കുറിച്ച് ഉയരുന്നുണ്ട്. ഇപ്പോൾ ബജാജ് ഓട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ "എക്കാലത്തെയും ഏറ്റവും വലിയ പൾസറിൻ്റെ" ടീസർ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
ഉംറ തീർത്ഥാനടത്തിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്താനും: പാക് മന്ത്രി

ഉംറ തീർത്ഥാനടത്തിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്താനും: പാക് മന്ത്രി

ഉംറ തീർത്ഥാനടത്തിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ഒമ്പത് രാജ്യങ്ങളിൽ പാകിസ്താൻ ഉൾപ്പെടുവന്നതായി പാക് മതകാര്യമന്ത്രി നൂർ ഉൾ ഹഖ് ഖാദ്രി. ആരി ന്യൂസിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി ഇത്തരത്തിലൊരു അവകാശവാദമുന്നയിച്ചിട്ടുള്ളത്. ആഗസ്റ്റ് ഒമ്പത് മുതൽ ഉംറ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുമെന്ന് കാണിച്ച് ആഗസ്റ്റ് എട്ടിനാണ് സൗദി അറേബ്യ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

യൂറോപ്പിലാകെ പരിഭാന്ത്രി, ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍, ഒമൈക്രോണ്‍ കുതിക്കുന്നു

യൂറോപ്പിലാകെ പരിഭാന്ത്രി, ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍, ഒമൈക്രോണ്‍ കുതിക്കുന്നു

ഇന്ത്യ ഒമൈക്രോണിനെ ഭയപ്പെട്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കിയപ്പോള്‍ ലോകം പുതിയ തരംഗത്തിലൂടെ കടന്നുപോവുകയാണ്. ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. യൂറോപ്പിലാകെ അലയടിക്കുകയാണ് കൊവിഡ് കേസുകള്‍. ഡെല്‍റ്റ വേരിയന്റ് ഉണ്ടാക്കിയ പ്രതിസന്ധിയെ കടന്നാണ് ഒമൈക്രോണിന്റെ മുന്നേറ്റം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലോകമാകെ കൊവിഡില്‍ വീണ്ടും തളരുന്നതാണ് കാണുന്നത്.