Short News

മോഷ്ടിച്ച പണം കാറ്റ് കൊണ്ട് പോയി

മോഷ്ടിച്ച പണം കാറ്റ് കൊണ്ട് പോയി

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് സംഭവം. കള്ളന്‍മാര്‍ വളരെ പ്ലാനിങ്ങോടെ മാഞ്ചസ്റ്റര്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി ജീവനക്കാരെ പേടിപ്പിച്ച് പണം തട്ടിയെടുക്കുകയൊക്കെ ചെയ്തു. എന്നാല്‍ ഇവിടുന്ന് കടന്ന് കളയാനുള്ള ശ്രമത്തിനിടെ മോഷ്ടക്കളിലൊരാളുടെ പോക്കറ്റിലുണ്ടായിരുന്ന പണം കാറ്റ് പറത്തിക്കൊണ്ട് പോയി. ഇതെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ബാക്കിയുള്ളതും പോയികിട്ടി. 
കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറെ ജംഷദ്‌പൂര്‍ സ്വന്തമാക്കി

കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറെ ജംഷദ്‌പൂര്‍ സ്വന്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗ്‌ നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തിയ കൊൽക്കത്ത താരം സുഭാശിഷ് റോയ് ചൗധരിയെ ജംഷദ്പൂർ സ്വന്തം കൂടാരത്തിലേക്കെത്തിച്ചു. ഏഴ് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വലകാത്ത സുഭാശിഷ് തകർപ്പൻ സേവുകളും നടത്തിയിട്ടുണ്ട്. കൂടാതെ അവരുടെ മധ്യനിരതാരമായ മെഹ്താബ് ഹുസ്സൈനുമായുള്ള കരാർ ജംഷദ്പൂർ പുതുക്കുകയും ചെയ്‌തു.
ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ

ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത മദ്രാസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി ഇക്കാര്യം ആശുപത്രി അധികൃതരോട് ആരാഞ്ഞത്. പരിശോധന നടത്താന്‍ ആവശ്യമായ ജൈവികഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി ആശുപത്രി സൂക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജയലളിതയുടെ മകളാണെന്ന് സ്ഥാപിക്കാൻ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അമൃത ആവശ്യപ്പെട്ടത്.
യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

യുപിയില്‍ ഹിന്ദു കാര്‍ഡിറക്കാന്‍ മായാവതിയും അഖിലേഷും

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മതേതര കക്ഷികളായ എസ്പിയും ബിഎസ്പിയും ഹിന്ദുത്വ കാര്‍ഡിറക്കും. ബപിജെപിയുടെ മുന്നോക്ക രാഷ്ട്രീയത്തെ തടയുന്നതിന് വേണ്ടിയാണിത്. രാഷ്ട്രീയ ലോക്ദളിനെയും ഈ സഖ്യം കൂടെ കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം കൈരാന മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ ഹിന്ദുത്വ കാര്‍ഡിറക്കിയാല്‍ തിരിച്ചടിയുണ്ടാവാനും സാധ്യതയുണ്ട്.