Short News

കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് രണ്ട് മരണം

കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് രണ്ട് മരണം

കോഴിക്കോട് കുന്ദമംഗലം കാരന്തൂരാണ് അപകടമുണ്ടായത്. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

എംഎസ് ധോനിയുടെ സമ്മര്‍ദ ഘട്ടത്തിലെ 70 റണ്‍സ് പ്രകടനമാണ് ചെന്നൈയുടെ 206 റണ്‍സ് റണ്‍ച‌േസ് പ്രാപ്യമാക്കിയത്. 34 പന്തില്‍ നിന്ന് ഏഴ് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ധോനിയുടെ ഇന്നിങ്സ്. അമ്പാടി റായുഡു 53 പന്തില്‍ 82 റണ്‍സെടുത്ത് ധോനി‌ക്ക് ഉറച്ച പിന്തുണ നല്‍കി. ബ്രാവോ 14 റണ്‍സെടുത്തു. 33 സിക്സുകളാണ് ലീഗിലെ ഇന്നത്തെ മത്സരത്തില്‍ മാത്രം പിറന്നത്.
ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ഡി വില്ലേഴ്സിന്‍റെ 68ന്‍റെ ചിറകിലേറിയാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ അടിച്ചെടുത്തത്. ​എട്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഡി വില്ലേഴ്സിന്‍റെ ഇന്നിങ്സ്. 30 പന്തില്‍ നിന്ന് ഡി വില്ലേഴ്സിന്‍റെ വെടിക്കെട്ട് പ്രകടനം. ക്വിന്‍റന്‍‌ ഡി കോക്ക് 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. മന്ദീപ് സിങ് 32 റണ്‍സുമായി പുറത്തായി.
പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

സ്ത്രീ വന്ധ്യത പോലെത്തന്നെ പുരുഷവന്ധ്യതയും ഇപ്പോഴത്തെ കാലത്തെ പ്രധാന പ്രശ്‌നമാണ്. പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. ലൈംഗികശേഷിക്കുറവ് മുതല്‍ ആരോഗ്യകരമായ ബീജങ്ങളുടെ കുറവു വരെ ഇതില്‍ കാരണങ്ങളാകും.പുരുഷവന്ധ്യത വരുത്തുന്ന പല കാരണങ്ങളുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്‌ട്രെസ് വരെ പെടും. പുരുഷവന്ധ്യതയ്ക്കു പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്.