Short News

മലയാളി ഗവേഷക വിദ്യാർത്ഥി കാനഡയിൽ മരിച്ചു

മലയാളി ഗവേഷക വിദ്യാർത്ഥി കാനഡയിൽ മരിച്ചു

വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാര്‍ത്ഥിയായ നിജിന്‍ ജോണാണ് മരിച്ചത്. വാന്‍കൂര്‍ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തിലാണ് മരണം. ഒരു വർഷം മുമ്പാണ് നിജിൻ ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളി ഡെയ്ൽ ജി ജോൺകുട്ടിയുടേയും പൂനം മാത്യുവിൻറേയും ഏക മകനാണ് നിജിൻ.
അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നൽകിയത്. സൗമ്യയെ തേടി ആളുകൾ വീട്ടിലെത്തിയത് ചോദ്യം ചെയ്തതാണ് മാതാപിതാക്കളെ കൊല്ലാൻ കാരണമെന്നും സൌമ്യ മൊഴി നൽകി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

സെക്രട്ടറിയറ്റ് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം വടക്കേവിളയിൽ സാഗാനിവാസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ശിവകുമാറി(48)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പകൽ 3.30 ഓടെയാണ് സംഭവം. വീടിലെ രണ്ടാംനിലയിലെ സ്റ്റെയർകേസിന് സമീപത്തെ ഗ്രില്ലിൽ ഷാളിട്ട് തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലെത്തി. നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലെത്തി. ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിൽ 835 ഓഹരികള്‍ നഷ്ടത്തിലാണ്. ഭരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.