Short News

സിമിയുടെ നിരോധനം നീട്ടുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് സ‍ര്‍ക്കാരിനോട് കേന്ദ

സിമിയുടെ നിരോധനം നീട്ടുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് സ‍ര്‍ക്കാരിനോട് കേന്ദ

ഇത് സംബന്ധിച്ച് ജൂണിൽ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി എസ് സി എൽ ദാസിന്‍റെ കത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന് കിട്ടിയെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാ​ണിത്. ദേശവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണിതെന്നും മാതൃഭൂമി പറയുന്നു
നോക്കിയ 3.1 ഇന്ത്യയില്‍

നോക്കിയ 3.1 ഇന്ത്യയില്‍

ഫോണിന്‍റെ ഇന്ത്യന്‍ വില 10499 രൂപയാണ്. 2 ജിബി റാം 16 ജിബി ഇന്‍റേണല്‍ മെമ്മറി വേരിയന്‍റാണിത്. ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ബ്ലൂ-കോപ്പര്‍, ബ്ലാക്ക്-ക്രോം, വൈറ്റ്-അയേണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് കിട്ടുക. ഫോണിന്‍റെ ഡിസ്പ്ലേ 5.2 ഇഞ്ചാണ്. ഇതിന് 13 എം.പി റിയര്‍ ക്യാമറയും 8എം.പി ഫ്രണ്ട് ക്യാമറയുമാണുള്ളത്.
സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്. കുട്ടികളെ മര്‍ദ്ദിച്ചത് സൗദിയില്‍ താമസിക്കുന്ന സോമാലിയക്കാരിയാണെന്ന് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു. പിണങ്ങി കഴിയുന്ന ഭര്‍ത്താവില്‍ നിന്ന പണം കിട്ടാന്‍ വേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതത്രെ.
ഇന്ത്യയോ, ഇംഗ്ലണ്ടോ? ടെസ്റ്റ് പരമ്പരയുടെ വിധി ഇവര്‍ തീരുമാനിക്കും

ഇന്ത്യയോ, ഇംഗ്ലണ്ടോ? ടെസ്റ്റ് പരമ്പരയുടെ വിധി ഇവര്‍ തീരുമാനിക്കും

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനുള്ള കഠിനാധ്വാനത്തിലാണ് ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ടീം ഇന്ത്യ. 2014ലെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കു കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇത്തവണത്തെ പരമ്പരയില്‍ ചില താരങ്ങളുടെ പ്രകടനം ഇരുടീമിന്റെയും ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കും.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more