ബസ്ചാർജ് കൂട്ടാൻ തീരുമാനം
കേരളം
- 2 month, 10 days ago
ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇന്ന് ചേർന്ന അടിയന്തര ഇടതുമുന്നണി യോഗം സർക്കാരിന് അനുമതി നൽകി. ഇതേത്തുടർന്ന് മിനിമം ചാർജ് എട്ട് രൂപയാക്കിയേക്കും.ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനം അംഗീകരിക്കും. ഈ മാസം 16 മുതൽ പ്രൈവറ്റ് ബസ്സുടമകൾ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്നത്. ഇന്ധന വില വർധനവിനെത്തുടർന്ന് കെഎസ്ആർടിസിയും പ്രതിസന്ധിയിലായിരുന്നു.