Short News

സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകൾ

സമരവുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകൾ

ബസ് മിനിമം ചാർജ് പത്തുരൂപയാക്കി വർധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. നിലവിൽ ഏഴു രൂപയായിരുന്ന ബസ് ചാർജ് എട്ടു രൂപയാക്കാനും ഫാസ്റ്റ് പാസഞ്ചറിൻറേത് 10 ൽ നിന്ന് 11 ആക്കുവാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.  വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിലും ആനുപാതികമായ വർധനയുണ്ടാവും. എന്നാൽ നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുവാനാണ് ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.
ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലെത്തി. നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലെത്തി. ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിൽ 835 ഓഹരികള്‍ നഷ്ടത്തിലാണ്. ഭരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഹിറ്റ് സിനിമകളുമായി മഹേഷ് ബാബു മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഏപ്രില്‍ 20 ന് റിലീസ് ചെയ്ത ഭാരത് ആനെ നേനു തെലുങ്കിലും സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് കേരളത്തിലേക്കും എത്തിയിരിക്കുന്നത്. തുടക്കം മോശമാക്കിയില്ലെന്ന് മാത്രമല്ല കേരളത്തിലും സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്.


തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്

സംസ്ഥാന പാതയിൽ കാരേറ്റ് ജംഗ്ഷന് സമീപം കെഎസ്ആർടി സി ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക് .ആരുടെയും നില ഗുരുതരമല്ല . പരിക്കേറ്റ 14 പേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .ബസിനടിയിൽ പെട്ട ബൈക്ക് യാത്രികരായ രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു