Short News

കേരളത്തെ സിപിഎം കലാപഭൂമിയാക്കുകയാണെന്ന് ഹസ്സൻ

കേരളത്തെ സിപിഎം കലാപഭൂമിയാക്കുകയാണെന്ന് ഹസ്സൻ

കൊലപാതക രാഷ്ട്രീയത്തിൽ നിന്നും തങ്ങൾ പിറകോട്ടില്ലെന്ന് മട്ടന്നൂരിലെ ശുഹൈബിൻറെ കൊലപാതകത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ പറഞ്ഞു. കൊലപാതകത്തിൽ പങ്കില്ലെന്ന പി ജയരാജൻറെ വാക്കുകൾ പരിഹാസ്യമാണ്. ശുഹൈബിനെതിരെ രണ്ടാഴ്ച മുമ്പ് കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
റോട്ടോമാക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍

റോട്ടോമാക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍


3700 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകൻ രാഹുൽ കോത്താരിയും അറസ്റ്റിൽ. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, എന്നീ ബാങ്കുകളിൽ നിന്ന് കോത്താരി വായ്പയെടുത്ത തുക തിരിച്ചടച്ചില്ലെന്നാണ് കോത്താരിയ്ക്കെതിരെയുള്ള കേസ്.

മോഷ്ടാവെന്ന് ആരോപിച്ച് പോലീസിന് കൈമാറിയ യുവാവ് മരിച്ചു: നാട്ടുകാർ മർദ്ദിച്ചു!

മോഷ്ടാവെന്ന് ആരോപിച്ച് പോലീസിന് കൈമാറിയ യുവാവ് മരിച്ചു: നാട്ടുകാർ മർദ്ദിച്ചു!


മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മരിച്ചു. പാലക്കാട് അട്ടപ്പാടിയിലെ കടുക്മണ്ണ ആദിവാസി ഊരിലെ മധു(27)വാണ് മരിച്ചത്. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിന് പിന്നാലെ കുഴഞ്ഞ‍് വീഴുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്ത ശേഷമാണ് മരണം. പോലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം.

വിരാടിന്‍റെയും അനുഷ്കയുടെയും വൈറലാകുന്ന ചിത്രം

വിരാടിന്‍റെയും അനുഷ്കയുടെയും വൈറലാകുന്ന ചിത്രം

ഇരുവരും ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇ​വ​രു​ടെ ചി​ത്ര​ത്തിൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന വ​ലി​യൊ​രു ചി​ത്ര​വും ഉണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വിരാട് മൈ ​വ​ണ്‍ ആ​ൻ​ഡ് ഒ​ണ്‍​ലി എ​ന്ന പേ​രി​ലാണ് ചിത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ചി​ത്രം ലൈ​ക്ക് ചെ​യ്തിട്ടുണ്ട്.