Short News

ശുഹൈബിനെതിരേ കൊലവിളിയുമായി സിപിഎം നടത്തിയ പ്രകടനത്തിൻറെ വീഡിയോ പുറത്ത്

ശുഹൈബിനെതിരേ കൊലവിളിയുമായി സിപിഎം നടത്തിയ പ്രകടനത്തിൻറെ വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്. പ്രകടനത്തിൽ ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് ഭീഷണിയുണ്ടായിരുന്നത്. മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടനത്തിൽ ഉണ്ടായിരുന്നു.
പോരാട്ടം നീതിയ്ക്ക് വേണ്ടി: ഒത്തുതീർപ്പില്ലെന്ന് ചന്ദ്രബാബു നായിഡു

പോരാട്ടം നീതിയ്ക്ക് വേണ്ടി: ഒത്തുതീർപ്പില്ലെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശിന് വേണ്ടി നിരാഹാരമിരുന്നതിന് പിന്നാലെ പ്രതികരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്, ഇതിൽ വിട്ടവീഴ്ചയില്ല. ഇത് ഞങ്ങളുടെ ജനങ്ങളുടെ വീഴ്ചയാണ്, നിങ്ങൾ അശാസ്ത്രീയമായി സംസ്ഥാനത്തെ വിഭജിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറയുന്നു. 12 മണിക്കൂർ നീണ്ട നിരാഹാര സമരത്തിന് ശേഷമാണ് പ്രതികരണം.

രാജസ്ഥാന്‍ 12.2 ഓവറില്‍ അ‍‌ഞ്ചിന് 96  റണ്‍സ് എന്ന നിലയില്‍‌

രാജസ്ഥാന്‍ 12.2 ഓവറില്‍ അ‍‌ഞ്ചിന് 96 റണ്‍സ് എന്ന നിലയില്‍‌

രാജസ്ഥാനെതിരെ ചെന്നൈ 205 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍‌ത്തിയത്. ഷെയ്ന്‍ വാട്‌സന്‍ 57 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം 106 റണ്‍സെടുത്തു പുറത്തായി. ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. വാട്‌സനെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും (46) ചെന്നൈ നിരയില്‍ മിന്നി. ഡ്വയ്ന്‍ ബ്രാവോ 16 പന്തുകളില്‍ നാലു ബൗണ്ടറികളോടെ പുറത്താവാതെ 24 റണ്‍സെടുത്തു.
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ  ദീപക് അറസ്റ്റിൽ, എട്ട് മണിക്കൂർ ചോദ്യം  ചെയ്തു!

വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റിൽ, എട്ട് മണിക്കൂർ ചോദ്യം ചെയ്തു!

വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ അറസ്റ്റിൽ. എസ്ഐ ജിഎസ് ദീപകാണ് അറസ്റ്റിലായിട്ടുള്ളത്. ശ്രീജിത്തിന്റെ മരണത്തോടെ എസ്ഐ ദീപകിനെകിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ദീപക് ഉള്‍‍പ്പെടെയുള്ള പോലീസുകാർക്കെതിരെ ശ്രീജിത്തിന്റെ കുടുംബവും പരാതി നൽകിയിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.