Short News

മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​നത്തിലാണ് പാ​ർ​ട്ടി മ​ന്ത്രി​മാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മുയർന്നത്. മന്ത്രി വിഎസ് സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്നാണ് പ്രതിനിധികൾ വിമർശിച്ചത്. റവന്യൂ മന്ത്രി ഇ ച​ന്ദ്ര​ശേ​ഖ​ര​ൻ വാ​യ പോ​യ കോ​ടാ​ലി​യാ​ണ് എന്നും വിമർശനമുയർന്നു. റ​വ​ന്യൂ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക​മാ​യ തോ​തി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യാ​ണെ​ന്നും ആരോപണമുയർന്നു
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

ഒരു അഡാറ് ലവിലെ ഷാൻ റഹാമാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനമാണ് നൂറിനേയും ഹിറ്റാക്കിയത്. പാട്ടിൽ താരത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പ്രത്യേക രീതിയിൽ കളർ ചെയ്ത് ഒരു ചുരുണ്ടമുടിക്കാരി മെഞ്ചത്തിയെ അന്നേ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ലക്ഷ്വറി ലൈഫ് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ താഴെ പറയുന്നവയാണ്. ലണ്ടൻ, പാരീസ്, ദുബായ്, ഡബ്ലിൻ, ഹോങ് കോങ്, മിലൻ, മെൽബൺ, സിഡ്നി, ബാർസലോണ, ന്യൂയോർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഇവിടെ താമസിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും.

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

ഹരിയാണ ഗുരുഗ്രാം ഫാറൂഖ്‌നഗറിലെ സ്‌കൂളിലേക്കു പോകുമ്പോഴാണു അപ്രതീക്ഷിതമായി ആണ്‍കുട്ടി സഹപാഠിയുടെ തലയില്‍ ചുവന്ന പൊടിയിട്ടത്. ബലപ്രയോഗത്തിനിടയില്‍ പെണ്‍കുട്ടി നിലത്തുവീഴുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.