Short News

കരൺനഗർ ഭീകരാക്രമണത്തിലെ രണ്ടാമത്തെ ഭീകരനേയും വധിച്ചു

കരൺനഗർ ഭീകരാക്രമണത്തിലെ രണ്ടാമത്തെ ഭീകരനേയും വധിച്ചു

സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനേയും സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭീകരാക്രമണം പരാജയപ്പെട്ടതിനെത്തുടർന്ന് ഇവർ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിലാണ് അഭയം തേടിയിരുന്നത്. 28 മണിക്കൂർ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് രണ്ട് ഭീകരരേയും വധിക്കാനായത്. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടു.
നടുറോഡില്‍ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി പരാതി

നടുറോഡില്‍ നടിക്കു മുന്നില്‍ സ്വയംഭോഗം ചെയ്തതായി പരാതി

മുംബൈ വൈല്‍ പാര്‍ലെ റോഡിലൂടെ നടക്കുമ്പോൾ ബിഎംഡബ്ല്യൂ കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി മറാത്തി സീരിയല്‍-നാടക നടിയായ ചിന്‍മയി സുര്‍വെ രാഘവന് മുന്നിലാണ് അശ്ലീലം കാണിച്ചത്. ഡ്രൈവര്‍ ഭാര്യയ്ക്കു മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്തതായി നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സുമീത്ത് രാഘവന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 42കാരനായ ജിവാന്‍ ചൗധരി അറസ്റ്റിലായിട്ടുണ്ട്.
സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക്  ശ്രമിച്ചു

സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർ പ്രദേശിലെ ദാൽപയിൽ വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ത്രീധനം പോരെന്ന് പറഞ്ഞ് വരൻ വിവാഹം ഒഴിഞ്ഞു. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നൽകണമെന്ന് വരന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഈ തുക തനിക്ക് നൽകാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് അറിയിച്ചെങ്കിലും വരൻറെ ബന്ധുക്കൾ ചെവി കൊണ്ടില്ല.
സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക. ഇതില്‍ പ്രധാനപ്പെട്ട ചില പുരുഷ രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള രാശിക്കാര്‍ എന്ന് നോക്കാം.