Short News

കേരളത്തിലെ മാധ്യമങ്ങൾ വികസന വിരോധികളെന്ന് കെ ടി ജലീൽ

കേരളത്തിലെ മാധ്യമങ്ങൾ വികസന വിരോധികളെന്ന് കെ ടി ജലീൽ

മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും മാധ്യമങ്ങളെ പേടിച്ച് കേരളത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും മന്ത്രി കെ ടി ജലീൽ കുറ്റപ്പെടുത്തി. വാതക പൈപ്ലൈന്‍, ദേശീയപാത നിര്‍മാണം എന്നിവയൊക്കെ വന്നപ്പോള്‍, സമരം പെരുപ്പിച്ചു കാണിച്ച് ആളുകളെ ഇറക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും കെ ടി ജലീൽ പറഞ്ഞു
ബിഗ് ബോസിൽ ഷിയാസിന്  ഇഷ്ടം അതിഥിയേയോ പേളിയേയോ അല്ല!! മറ്റൊരാളെ, കാണൂ

ബിഗ് ബോസിൽ ഷിയാസിന് ഇഷ്ടം അതിഥിയേയോ പേളിയേയോ അല്ല!! മറ്റൊരാളെ, കാണൂ


ബിഗ് ബോസിൽ ഒടുവിൽ എത്തിയ മത്സരാർഥിയാണ് ഷിയാസ്. പേളി മാണി, ബഷീർ ബഷി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു ഷിയാസ്. എല്ലാവരോടും ഷിയാസ് വേഗത്തിൽ സൗഹൃദത്തിലായി. ഇതു പോലെ പല ദൃഡമായ ബന്ധങ്ങൾ ബിഗ്ബോസിലുണ്ട്. ചിലതിൽ വിളളലുകൾ വീണിട്ടുമുണ്ട്.. എന്നാൽ ഇപ്പോഴത്തെ ചർച്ച വിഷയം ബിഗ് ബോസിലെ മറ്റൊരു സൗഹൃദത്തെ കുറിച്ചാണ്.

ഹിറ്റ്ലറെക്കാളും മുസ്സോളിനിയേക്കാളും വലിയ ഏകാധിപതിയാണ് മോദിയെന്ന് മമത

ഹിറ്റ്ലറെക്കാളും മുസ്സോളിനിയേക്കാളും വലിയ ഏകാധിപതിയാണ് മോദിയെന്ന് മമത

ഇവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മമത ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബംഗാള്‍ മാറ്റത്തിന്‍റെ ചവിട്ടു പടിയാണെന്നും മമത അവകാശപ്പെട്ടു
ആവേശത്തിരയടങ്ങുന്നു; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഞായറാഴ്ച സമാപനം

ആവേശത്തിരയടങ്ങുന്നു; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഞായറാഴ്ച സമാപനം

നാല് ദിവസം മലയോര മേഖലയെ ആവേശം വിതറിയ ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ഞായറാഴ്ച ചാംപ്യന്‍ഷിപ്പിനും ഞായറാഴ്ച സമാപനം. വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെ വരവേറ്റ മലയോര ഫെസ്റ്റ് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ അധ്യായം വരച്ചിട്ടാണ് കൊടിയിറങ്ങുന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more