Short News

വെള്ളിയാഴ്ച്ച  ചെറിയ പെരുന്നാള്‍

വെള്ളിയാഴ്ച്ച ചെറിയ പെരുന്നാള്‍

കോഴിക്കോട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാല്‍ വെള്ളിയാഴ്ച്ച ചെറിയ പെരുന്നാളായി ആഘോഷിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍, എന്നിവര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു.
കോഴിക്കോട് കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ 13 പേർക്ക്​ കടിയേറ്റു

കോഴിക്കോട് കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ 13 പേർക്ക്​ കടിയേറ്റു

റോഡരികിലും ബസ് സ്​റ്റോപ്പിലും നിന്നവരെയും നടന്നുപോകുന്നവരെയുമാണ്​ നായ കടിച്ച് പരിക്കേൽപ്പിച്ചത്. കടിയേറ്റവരെ കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട്​ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവർക്ക്​ വാക്​സിൻ നൽകിയതായി ഡോക്ടർമാർ പറഞ്ഞു. കൂടുതൽ പേരെ അക്രമിക്കുന്നത്​ തടയാൻ തെരുവുനായെ പിടിക്കാനുള്ള ശ്രമം നടക്കുകയാണ്.
ദുബായിലെ ഒരു പള്ളിയില്‍ ഇശാ നിസ്‌കാരത്തിന് എത്തിയാളെ കണ്ട് ആളുകള്‍ ഞെട്ടി!!!

ദുബായിലെ ഒരു പള്ളിയില്‍ ഇശാ നിസ്‌കാരത്തിന് എത്തിയാളെ കണ്ട് ആളുകള്‍ ഞെട്ടി!!!

ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാക്കള്‍ എന്തിന് ജനങ്ങളെ ഭയക്കുന്നു എന്ന ചോദ്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് യുഎഇ യിലെ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റായ അബുദാബി നെറ്റ് വര്‍ക്ക് പുറത്തുവിട്ട ദ്യശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സാധാരണക്കാരനില്‍ സാധാരണ

രാഹുല്‍ ഗാന്ധിക്ക് മോദി ജന്മദിനാശംസ നേര്‍ന്നു

രാഹുല്‍ ഗാന്ധിക്ക് മോദി ജന്മദിനാശംസ നേര്‍ന്നു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു എന്ന് മോദി ട്വിറ്ററിൽ പറഞ്ഞു. രാഹുലിന്റെ 48ആം ജന്മദിനമാണ് ചൊവ്വാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷമുള്ള രാഹുല്‍ഗാന്ധിയുടെ ആദ്യ ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സംസ്ഥാനങ്ങളില്‍നിന്നുള്ള പാര്‍ട്ടി നേതാക്കൾ അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുലിന് പിറന്നാൾ ആശംസ നേരുന്നതാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more