Short News

ഒരു മാസക്കാലം കൊണ്ട് നേടിയ പുണ്യം കൈവിടാതെ ഈദ് ആഘോഷിക്കാം...

ഒരു മാസക്കാലം കൊണ്ട് നേടിയ പുണ്യം കൈവിടാതെ ഈദ് ആഘോഷിക്കാം...

ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കും. മാസപ്പിറവി ദൃശ്യമായാൽ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികളുയരും. പുത്തനുടുപ്പം ഈദ് നമസ്ക്കാരവും സുഭിക്ഷമായ ഭക്ഷണവും കുടുംബസന്ദർശനവുമായി അവർ ഈദുൽ ഫിത്തർ ആഘോഷിക്കും.
പ്രണവും കല്യാണിയും നായികാനായകന്മാരായെത്തുന്നു

പ്രണവും കല്യാണിയും നായികാനായകന്മാരായെത്തുന്നു

ഐ വി ശശിയുടെ മകന്‍ അനിയുടെ ആദ്യ സംവിധാനസംരംഭത്തിലാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നത്. പ്രിയദര്‍ശൻറെ ചിത്രമായ മരക്കാര്‍ അറബിക്കടലിൻറെ സിംഹത്തിൻറെ തിരക്കഥ എഴുതാൻ സഹായിയായിട്ടുണ്ടായിരുന്നു. വൈകാതെ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന സൂചന ഇതിനു മുമ്പ് തന്നെ അനി നൽകിയിരുന്നു   
സുരക്ഷാ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കില്ല

സുരക്ഷാ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കില്ല

ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ അക്കാര്യം ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നാണ് ഇൻസ്റ്റാഗ്രാം പിന്മാറുന്നത്. ചുരുക്കം ചില ഉപയോക്താക്കള്‍ക്കിടയില്‍ ഈ ഫീച്ചറിൻറെ പരീക്ഷണം ഇൻസ്റ്റാഗ്രാം നടത്തിയിരുന്നു. എന്നാൽ ഈ ഫീച്ചർ അവതരിപ്പിക്കാൻ ഇൻസ്റ്റാ ഗ്രാം തയ്യാറാവില്ലെന്നാണ് റിപോർട്ട്. 
എയർടെല്ലിൻറെ പ്രീ പെയ്ഡ് പരിഷ്ക്കരിച്ചു

എയർടെല്ലിൻറെ പ്രീ പെയ്ഡ് പരിഷ്ക്കരിച്ചു

ജിയോയുമായുള്ള മത്സരം ശക്തമായതിനെ തുടർന്നാണ് എയർടെൽ പ്ലാനുകൾ ബഹിഷ്ക്കരിച്ചിരിക്കുന്നു. പുതുക്കിയ പ്ലാനനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന നൂറ് എസ്എംഎസുമാണ് കിട്ടുക. നേരത്തെ ഒരു ജിബി ഡാറ്റ മാത്രമേ കിട്ടിയിരുന്നുള്ളൂ. ജിയോയുടെ 98 രൂപ പ്ലാനിലും രണ്ട് ജിബി തന്നെയാണ് കിട്ടിയിരുന്നത്. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more