Short News

കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് മരണം

കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് മരണം

വാട്ടർടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു മലയാളികളും ഉണ്ട്. പതിനൊന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. അറ്റകുറ്റ പണിക്കായി എത്തിച്ച ഒഎൻജിസി കപ്പലിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേർ കപ്പലിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സുരക്ഷാ വീഴ്ച മൂലമാണ് അപകടമെന്നാണ് നിഗമനം
ദ്രാവിഡിനേയും മറികടന്ന് കോഹ്ലി

ദ്രാവിഡിനേയും മറികടന്ന് കോഹ്ലി

ഒരു വിദേശ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന രാഹുൽ ദ്രാവിഡിൻറെ റെക്കോഡാണ് വീരാട് കോഹ്ലി ഇത്തവണ മറികടന്നത്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 14 ഇന്നിംഗ്‌സുകളില്‍ നിന്ന് കോഹ്ലി നേടിയത് 871 റൺസാണ്. ഈ റെക്കോഡിൽ ലോക ക്രിക്കറ്റിൽ തന്നെ രണ്ടാം സ്ഥാനവും കോഹ്ലിക്കാണ്. ഗ്രെയിം സ്മിത്തിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം.   
കാമുകിക്ക് എച്ച് ഐവി പകർത്തിയെന്ന ആരോപണത്തിൽ കായികതാരത്തിനെതിരെ അന്വേഷണം

കാമുകിക്ക് എച്ച് ഐവി പകർത്തിയെന്ന ആരോപണത്തിൽ കായികതാരത്തിനെതിരെ അന്വേഷണം

കാമുകി നൽകിയ പരാതിയിലാണ് അന്വേഷണം. അന്താരാഷ്ട്ര കായികതാരത്തിനെതിരെയാണ് പരാതി. എന്നാൽ താരത്തിൻറെ പേര് പുറത്തുവിട്ടിട്ടില്ല. 2013ലാണ് കായികതാരം കാമുകിയുമായി പ്രണയത്തിലാവുന്നത്. 2015 ൽ കാമുകി നൽകിയ പരാതിയിൽ ഇപ്പോഴാണ് അന്വേഷണം വേഗത്തിലാക്കിയത്. ബോധപൂർവ്വം എച്ച്ഐവി പകർത്തിയതാണെങ്കിൽ കായികരംഗത്ത് നിന്നും വിലക്കേർപ്പെടുത്തുകയും ജയിലിലാവുകയും ചെയ്യും.
അമിത് ഷായും രാഹുൽ ഗാന്ധിയും കർണാടകയിൽ; രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം!

അമിത് ഷായും രാഹുൽ ഗാന്ധിയും കർണാടകയിൽ; രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം!

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കർണാടയിൽ. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനാണ് ഇരു നേതാക്കളും കർണാടകയിൽ എത്തിയിരിക്കുന്നത്. ബിജെപിക്ക് 2013ല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമാണിത്.