Short News

മുംബൈയിൽ തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു

മുംബൈയിൽ തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു

യുവ തിരക്കഥാകൃത്തായ രവിശങ്കർ അലോക് ആണ് താമസിക്കുന്ന കെട്ടിടത്തിൻറെ മുകളിൽ നിന്നും ചാടി മരിച്ചത്. പുലർച്ചേ രണ്ട് മണിയോടെ രവിശങ്കർ താമസിക്കുന്ന അന്ധേരിയിലെ സെവൻ ബംഗ്ലാവ് ഏരിയയിലുള്ള കെട്ടിടത്തിൻറെ മുകളിൽ നിന്നാണ് ചാടിയത്. നാന പടേക്കർ നായകനായ അബ്​ തക്​ ചപാൻ എന്ന സിനിമയുടെ സഹ തിരക്കഥകൃത്ത് അലോകായിരുന്നു. അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുകൾ അറിയിച്ചു
വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

എസ്.എം.എസുകള്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളുടെ ഫോണ്‍ വിളികള്‍ എന്നിവ ലഭിക്കുന്നതും അവരെല്ലാം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളടക്കമുളള വ്യക്തിവിവരങ്ങൾ പറയുന്നതും ബാങ്കുകളുടെ അടക്കം സെര്‍വറുകളില്‍ സൂക്ഷിക്കുന്ന ഡാറ്റകൾ ഹാക്ക് ചെയ്താണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മേല്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാ വിതരണക്കാർ വിൽക്കുന്നത്.
വനിതാ ടേബിൾ ടെന്നീസ് താരങ്ങൾക്ക് യാത്ര നിഷേധിച്ച എയർ ഇന്ത്യ വിവാദത്തിൽ

വനിതാ ടേബിൾ ടെന്നീസ് താരങ്ങൾക്ക് യാത്ര നിഷേധിച്ച എയർ ഇന്ത്യ വിവാദത്തിൽ

കഴിഞ്ഞ കോമൺവെൽത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്രയടക്കമുള്ള ഏഴ് താരങ്ങൾക്കാണ് എയർ ഇന്ത്യ യാത്ര നിഷേധിച്ചത്. മെൽബണിലേക്ക് പോകാനായി എത്തിയ 17 പേരടങ്ങിയ സംഘത്തിൽ പത്ത് പേർക്ക് മാത്രമാണ് എയർ ഇന്ത്യ ബോര്‍ഡിങ് പാസ് അനുവദിച്ചത്. ഓവർ ബുക്കിംഗ് ആണെന്ന് പറഞ്ഞ് ബാക്കിയുള്ളവർക്ക് യാത്ര നിഷേധിച്ചു. മണിക ബത്ര ഇക്കാര്യം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്
സ്ത്രീകളുടെ സെല്‍ഫി എടുത്തതിന് ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റർ അറസ്റ്റിൽ

സ്ത്രീകളുടെ സെല്‍ഫി എടുത്തതിന് ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റർ അറസ്റ്റിൽ

അനുവാദമില്ലാതെ തങ്ങളുടെ സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിൽ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിവേക്‌ നാരായണനെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരാണ് സ്ത്രീകൾ. വിവേക് റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്ന സ്ത്രീകള്‍ അടങ്ങുന്ന ഏഴംഗസംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി റിപ്പോർട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more