Short News

സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് സംസ്ഥാന സർക്കാർ. ഡോക്ടർമാർ സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച ചെയ്താൽ മതിയെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. അതേസമയം, സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ നീക്കം തുടങ്ങി. ഡോക്ടർമാരുടെ പ്രതിനിധികൾ സെക്രട്ടേറിയേറ്റിലെത്തി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് നിവേദനം നൽകി.
ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
<iframe width="854" height="480" src="https://www.youtube.com/embed/cL1LJ2WPgWY" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

മലയാളത്തിലെ യുവനടന്‍മാരില്‍ കൈനിറയെ ചിത്രങ്ങളും തിരക്കുമുളള നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകതുല്ല്യമായ വേഷങ്ങളിലേക്കെത്തിയ താരം കൂടിയാണ് ടൊവിനോ. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ഈ ചിത്രത്തിനു ശേഷമാണ് നായക വേഷങ്ങള്‍ കൂടുതലായി ടൊവിനോയെ തേടിയെത്തിയത്‌

അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

കോവളം, തിരുവല്ലം സ്‌റ്റേഷനുകള്‍ക്ക് സമീപത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയും നാള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. ആന്‍ഡ്രൂസും ഇലീസയും സ്വയം നടത്തിയ അന്വേഷത്തില്‍ ലിഗയുടെ മൃതദേഹം എവിടെയുണ്ടെന്ന് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യന്‍ വനിത പ്രവചനം നടത്തിയിരുന്നുവത്രേ.

ഹര്‍ത്താല്‍ സംഘര്‍ഷം, സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നു: കെപിഎ മജീദ്

ഹര്‍ത്താല്‍ സംഘര്‍ഷം, സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നു: കെപിഎ മജീദ്

സോഷ്യല്‍മീഡികള്‍ വഴി രൂപംകൊണ്ട ഹര്‍ത്താല്‍ ചില വിദ്വേഷ ശക്തികളുടെ വ്യക്തമായ ആസൂത്രണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതു വഴി സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉജിതമായ നടപപടിയെടുക്കണം.