Short News

ഭിക്ഷക്കാരിയായ ഭിന്നശേഷിക്കാരിക്ക്  തിരൂരില്‍ ക്രൂരമായി മര്‍ദ്ദനം

ഭിക്ഷക്കാരിയായ ഭിന്നശേഷിക്കാരിക്ക് തിരൂരില്‍ ക്രൂരമായി മര്‍ദ്ദനം

തിരൂരില്‍ ഭിക്ഷാടനം നിരോധിച്ചുവെന്ന ഒരു സംഘടനയുടെ ബോര്‍ഡുവായിച്ച യുവാവ് റോഡരുകില്‍ ഭിക്ഷ യാചിച്ച് ഇരുന്ന ഭിന്നശേഷിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. തിരൂര്‍ മുനിസിപ്പല്‍ ഓഫീസിനു സമീപം ഭിക്ഷ ചോദിച്ചിരുന്ന മധുര സ്വദേശിനി അഞ്ജലിയെയാണ് തിരൂര്‍ മുത്തൂര്‍ സ്വദേശി മര്‍ദ്ദിച്ചത്.

ഹുആവേയുടെ പി20 പ്രോ

ഹുആവേയുടെ പി20 പ്രോ

ആൻഡ്രോയ്​ഡ്​ 8.1 ഓറിയോ ഇഎംയു​ഐ 8.1 ഓപ്പറേറ്റിങ്​ സിസ്റ്റം, കസ്റ്റമൈസ്​ ചെയ്​ത ഗൂഗിൾ അസിസ്റ്റൻറ്, ഹൈസിലിക്കൺ കിരിൻ 970 ഒക്​ടാ കോർ പ്രൊസസർ, 6 ജീബി റാം, 128 ജീബി സ്​റ്റോറേജ് തുടങ്ങിയവയാണ് ഫോണിൻറെ പ്രത്യേകതകൾ. 6.1 ഇഞ്ച്​ വലിപ്പമുള്ള ഒഎൽഇഡി ഫുൾ വ്യൂ ഡിസ്​പ്ലേ, 4000 എംഎഎച്ച്​ ബാറ്ററി തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. 8എംപി, 40എംപി, 20എംപി തുടങ്ങിയ മൂന്ന് പിൻക്യാമറകളാണ് ഫോണിനുളളത്.
രാഷ്ട്രീയ പ്രസ്താവന വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനോട് മുഖ്യമന്ത്രി

രാഷ്ട്രീയ പ്രസ്താവന വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനോട് മുഖ്യമന്ത്രി

കമ്മീഷന്‍ അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന ഓർമ്മ വേണമെന്നും മുൻകാല രാഷ്ട്രീയ നിലപാടിൻറെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിൻറെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമുള്ള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാൻറെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
അങ്കമാലിയിൽ പടക്ക ശേഖരത്തിന്​ തീപിടിച്ച് പൊള്ളലേറ്റ വിദ്യാർഥി മരിച്ചു

അങ്കമാലിയിൽ പടക്ക ശേഖരത്തിന്​ തീപിടിച്ച് പൊള്ളലേറ്റ വിദ്യാർഥി മരിച്ചു

കറുകുറ്റി അസ്സീസി നഗർ കപ്പേള തിരുനാൾ ആഘോഷത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥി പറോക്കാരൻ വീട്ടിൽ ബിജുവി​​​ൻറെ മകൻ ജോയലാണ് (13) മരിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന മുറിയിലും സമീപത്തും നിലയുറപ്പിച്ചവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പടക്കം അബദ്ധത്തിൽ തെന്നിത്തെറിച്ച് പടക്കശേഖരത്തില്‍ വീണാണ്​ സ്ഫോടനമുണ്ടായത്​.