Short News

സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

വൃക്കസംബന്ധിയായ അസുഖത്തെ തുടർന്നായിരുന്നു മരണം. 56 വയസ്സായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സീരിയൽ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഹരികുമാരൻ തമ്പി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. കല്യാണി കളവാണി എന്ന സീരിയലിൽ വളരെ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തിരുന്നത്.
പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

13 റണ്‍സിന് പഞ്ചാബ് ഹൈദരാബാദിനോട് തോറ്റു.ഹൈദരാബാദ് ഉയര്‍ത്തിയ 133 എന്ന ചെറിയ സ്കോര്‍ പോലും മറി കടക്കാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. പഞ്ചാബിന്‍റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. ആതിഥേയരെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കിയെങ്കിലും പഞ്ചാബ് ബാറ്റ്സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ലോകേഷും ഗെയിലും മാത്രമാണ് പഞ്ചാബിന് പിടിച്ചു നില്‍ക്കാനുളള സ്കോര്‍ നേടി കൊടുത്തത്
പുലിമുരുകനിൽ മോഹൻലാലിൻറെ തുട കാണുന്നത് കുഴപ്പമില്ലേയെന്ന് റിമ കല്ലിങ്കൽ

പുലിമുരുകനിൽ മോഹൻലാലിൻറെ തുട കാണുന്നത് കുഴപ്പമില്ലേയെന്ന് റിമ കല്ലിങ്കൽ

ആഭാസത്തിൻറെ സെന്‍സറിങുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് റീമ ചോദ്യം ഉന്നയിച്ചത്. സുരാജേട്ടൻറെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് അപ്പോൾ പുലിമുരുകനിൽ മോഹന്‍ലാലിൻറെ തുട കാണിച്ചതിന് കുഴപ്പമില്ലെയെന്ന് അവൾ തിരിച്ച് ചോദിച്ചതെന്നാണ് റീമ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്; വിമാനം റൺവെയിൽ തെന്നി!

രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്; വിമാനം റൺവെയിൽ തെന്നി!

കർണാടകയിലെ തിരഞ്ഞെടുപ്പിന് എത്തിയ രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം റൺവെയിൽ തെന്നി. രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കോൺഗ്രസ് പരാതി നൽകി. പെട്ടെന്ന് തന്നെ അന്വേഷണം നടത്താൻ ഏവിയേഷൻ അതോറിറ്റി ഉത്തരവിട്ടു. ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം റൺവെയിൽ വിമാനം തെന്നുകയായിരുന്നെവെന്നാണ് നിഗമനം.