Short News

മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്

മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്

ഇവി വിപ്ലവം രാജ്യത്ത് ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങളിലൂടെയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, എന്നാൽ ഇപ്പോൾ ടൂവിലർ വിഭാഗത്തിൽ കനത്ത മത്സരം തന്നെയാണ് ഉളളതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. ബജാജ് ഓട്ടോ അതിൻ്റെ ചേതക് ബ്രാൻഡിന് കീഴിൽ കൂടുതൽ ആക്‌സസ് ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ചേതക് ബ്രാൻഡിന് കീഴിൽ ഒരു പുതിയ മാസ് മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ മെയ് മാസത്തിൽ പുറത്തിറക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ
<iframe width="100%" height="338" src="https://www.youtube.com/embed/IqTEH1I3xOA?si=S8wOdfsmGyKsT1r9" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ

മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി തുടങ്ങിയ ഓഫ്-റോഡിംഗ് വാഹനങ്ങൾ വളരെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ പോകുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാവാറുണ്ട്. എല്ലാറ്റിനെയും പോലെ, ഈ സാഹസിക വാഹനങ്ങൾക്കും അവയുടെ പരിമിതികളുണ്ട്. കൂടാതെ, അറിയാതെ, ചിലപ്പോൾ ആളുകൾ വാഹനത്തെ വലിയ കുഴിയിലേക്ക് ഇറക്കി കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ട്. അടുത്തിടെ, അത്തരം വാഹനങ്ങൾ എങ്ങനെ കുഴപ്പത്തിലാകുമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വാറലായിട്ടുണ്ട്.
അൽകസാർ ഫാമിലി എസ്‌യുവിക്ക് 55,000 രൂപ വിലക്കുറവ്

അൽകസാർ ഫാമിലി എസ്‌യുവിക്ക് 55,000 രൂപ വിലക്കുറവ്

ഇന്ത്യയിൽ 7 സീറ്റർ എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് അന്തംവിട്ട ഹ്യുണ്ടായി ഇത്തരക്കാരെ ചാക്കിലാക്കാൻ പുറത്തിറക്കിയ മോഡാണ് അൽകസാർ എന്ന മിടുക്കൻ വണ്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ക്രെറ്റയുടെ മൂന്നുവരി പതിപ്പാണെങ്കിലും തന്റേതായ രീതിയിൽ വേറിട്ടു നിൽക്കാൻ ഈ യമണ്ടൻ വണ്ടിക്കായിട്ടുണ്ട്.
ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം

ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം

ബൈക്കിൽ ലഡാക്കും മണാലിയുമെല്ലാം പോവാൻ മലയാളിയെ പഠിപ്പിച്ചവരാണ് റോയൽ എൻഫീൽഡ്. ഇന്ത്യയുടെ മോട്ടോർസൈക്കിളിംഗ് സംസ്ക്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബുള്ളറ്റ് ഒരിടയ്ക്ക് പലർക്കും ഒരു സ്വപ്‌നമായിരുന്നു. കുടുകുടു ശബ്‌ദവുമായി നിരത്തുകൾ കീഴടക്കി ഇന്നും പ്രകമ്പനം കൊള്ളിക്കാൻ ഇവർക്കാവുന്നുണ്ട്.