Short News

മെഴുക് നിറച്ച ആഭരണ വാർത്ത മൂലം 500 കോടിയുടെ നഷ്ടം വന്നതായി കല്യാൺ ജ്വല്ലേഴ്സ്

മെഴുക് നിറച്ച ആഭരണ വാർത്ത മൂലം 500 കോടിയുടെ നഷ്ടം വന്നതായി കല്യാൺ ജ്വല്ലേഴ്സ്

സ്വര്‍ണത്തില്‍ മെഴുക് നിറച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചതോടെ സ്ഥാപനത്തിന് 500 കോടിയുടെ നഷ്ടം വന്നതായാണ് കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പറഞ്ഞിരിക്കുന്നത്. യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ നിയിന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

126നെതിരെ 325 വോട്ടുകള്‍ക്കാണ് ടിഡിപി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. ആകെ 451 പേരായിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. ടി ഡി പി അംഗം ജയദേവ് ഗല്ലയായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. 12 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മോദി സര്‍ക്കാരിനെതിരെ വന്ന ആദ്യ അവിശ്വാസമായിരുന്നു ഇത്
റാഫേല്‍ കരാര്‍ സുതാര്യ ഇടപാടാണെന്ന് പ്രധാനമന്ത്രി

റാഫേല്‍ കരാര്‍ സുതാര്യ ഇടപാടാണെന്ന് പ്രധാനമന്ത്രി

ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സുതാര്യ ഇടപെടലാണെന്നും എന്നാല്‍ പ്രതിപക്ഷം ഇതിനെ വളച്ചൊടിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തെളിവുകള്‍ പോലുമില്ലാതെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി അറിയിച്ചു. ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാന്‍ രാഹുലിന് തിരക്കാണെന്നും മോദി പരിഹസിച്ചു
ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

ഏലയ്ക്ക പല രീതിയിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചായയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഏലയ്ക്കാചായ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സ്വാദിലും മുന്‍പന്തിയില്‍ തന്നെയാണ് ഏലയ്ക്ക.ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളവും നല്ലതു തന്നെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more