Short News

മാണി​യെ ഉൾപ്പെടുത്തി മന്നോട്ടു പോകാൻ സാധിക്കില്ലെന്ന് കാനം

മാണി​യെ ഉൾപ്പെടുത്തി മന്നോട്ടു പോകാൻ സാധിക്കില്ലെന്ന് കാനം

സിപിഐ ജയിച്ചത് കേരള കോൺഗ്രസിനെതിരെ കൂടി മത്സരിച്ചാണ്. മധ്യസ്ഥ പ്രാർത്ഥനക്കാരെകൊണ്ട് ക്രിസ്ത്യൻ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരേണ്ടതില്ല. സിപി​ഐ യഥാർത്ഥ ഇടത് പക്ഷമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാൻ കഴിയുന്നതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാണിയുടെ തട്ടകമായ കോട്ടയത്ത് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പുറത്തെത്തിയത് രണ്ട് ഹൃദയങ്ങളുമായി

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പുറത്തെത്തിയത് രണ്ട് ഹൃദയങ്ങളുമായി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിൽ രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയാണ് രോഗിയിൽ നടത്തിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അമ്പത്താറുകാരനായ രോഗിയിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച പതിനേഴുകാരന്റെ ഹൃദയമാണ് തുന്നിച്ചേർത്തത്.
ജീവിക്കാൻ അനുവദിക്കണം; എകെജി സെന്റരിനു മുന്നിൽ കെകെ രമയുടെ ധർണ്ണ...

ജീവിക്കാൻ അനുവദിക്കണം; എകെജി സെന്റരിനു മുന്നിൽ കെകെ രമയുടെ ധർണ്ണ...

ദില്ലി എകെജി സെന്ററിന് മുന്നിൽ ആർഎംപി നേതാവ് കെകെ രമയുടെ നേതൃത്വത്തിൽ ധർണ്ണ. സിപിഎം കേരളത്തിൽ ആർഎംപി പ്രവർത്തകർക്കുനേരെ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ്ണ. കോൺഗ്രസും കഴി‍ഞ്ഞ ദിവസം എകെജി സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നേരത്തെ ബിജെപിയും ഇതുപോലുള്ള സമരവുമായി മ ുന്നോട്ട് വന്നിരുന്നു.

കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

തേയ്ക്കാത്ത ചെങ്കല്ലിൽ മനോഹരമായ വീടുകൾ കുറഞ്ഞ ചെലവിൽ ഉണ്ടാക്കുന്ന മിടുക്കനാണ് സതീശൻ. കന്നിമൂലയിൽ അടുപ്പുണ്ടാക്കിയാൽ ഒരു ദോഷവുമില്ലെന്ന് തെളിയിക്കാൻ സ്വന്തം വീടിന്റെ അടുക്കള കന്നിമൂലയിലാണ് സതീശൻ പണിതത്. 14 വർഷങ്ങൾക്ക് മുമ്പ് സതീശനെ കണ്ടപ്പോൾ ധരിക്കാറുണ്ടായിരുന്ന അതേ ഖദർ ഷർട്ടാണ് വേഷമെന്നും ഇപ്പോഴും സഞ്ചരിക്കുന്നത് സ്കൂട്ടറിലാണെന്നും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ പറയുന്നു.