Short News

കേരള ടൂറിസത്തിൻറെ ട്രോൾ മാർക്കറ്റിംഗ് ട്വീറ്റ് പിൻവലിച്ചു

കേരള ടൂറിസത്തിൻറെ ട്രോൾ മാർക്കറ്റിംഗ് ട്വീറ്റ് പിൻവലിച്ചു

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരള ടൂറിസം എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.റിസോർട്ടിൽ താമസിച്ച് സുരക്ഷിതരാവാം,ക്ഷീണമകറ്റാം എന്നായിരുന്നു കേരള ടൂറിസത്തിൻറെ ട്വീറ്റ്. ഇത് പിന്നീട് ദേശീയ തലത്തിൽ പോലും ചർച്ചയായി. എന്നാൽ ഇന്ന് രാവിലെ ആയപ്പോഴേക്കും ഈ ട്വീറ്റ് പേജിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. 
സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന ചിത്രമാണ് വീരമഹാദേവി.ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലും വീരമഹാദേവി ഒരുങ്ങുന്നുണ്ട്.തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു