Short News

പിടിച്ചുപറി ചോദ്യം ചെയ്ത യുവാക്കൾക്ക് പോലീസിൻറെ ക്രൂര മർദ്ദനം

പിടിച്ചുപറി ചോദ്യം ചെയ്ത യുവാക്കൾക്ക് പോലീസിൻറെ ക്രൂര മർദ്ദനം

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ പോലീസ് സ്‌ക്വാഡ് ആണ് യുവാക്കളെ ക്രൂരമായി മർദ്ദിച്ചത്. പെറ്റിക്കേസില്‍ പിടിക്കപ്പെട്ട യുവാക്കളില്‍ നിന്ന് പണം തട്ടാനുള്ള നീക്കം ഇവർ ചോദ്യം ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. യുവാക്കളുടെ ഇരു ചെവികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരാതി നൽകാനൊരുങ്ങിയ ഇവരെ ഭീഷണിപ്പെടുത്തി പരാതി ഇല്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു.
സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു ക്ലാസ് കളിക്കാരനാണെങ്കില്‍ അയാള്‍ ഒരു സെഞ്ചുറി നേടുന്നത് ഒന്ന് കാണണം. ഐപിഎല്ലില്‍ അയാള്‍ ഓറഞ്ച് ക്യാപ് എത്ര കാലം നിലനിര്‍ത്തുമെന്ന് കാണാം. ഇതൊക്കെ ചെയ്യുകയാണെങ്കില്‍ അയാള്‍ ഒരു സ്‌പെഷ്യല്‍ കളിക്കാരനാണെന്ന് ഞാൻ പറയാൻ തയ്യാറാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവർ പറയുന്നതുപോലെ ക്രിക്കറ്റില്‍ ലോബികളൊന്നുമില്ലെന്നും വിനോദ് കാംബ്ലി ട്വിറ്ററിൽ പറഞ്ഞു.
ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ക്രിസ് ഗെയ്​ലിന്റെ വൈറലായ ഒരു നൃത്തം തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് ബിഗ് ബോസിലെ മത്സരാർഥി സപ്ന ചൗധരി നാണം കെട്ടത്. സപ്നയുടെ ഹിറ്റ് ഗാനമായ തേരി ആഖ്യ കാ കയോ കാജാ എന്ന പാട്ടിനാണ് ഗെയ്ൽ നൃത്തം ചെയ്തത് എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തത്. ഗെയ്​ൽ സത്യത്തിൽ നൃത്തം ചെയ്തത് റയീസിലെ സണ്ണി ലിയോണിന്റെ ലൈല മെ ലൈല എന്ന ഗാനത്തിനായിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്ത് സപ്നയുടെ പാട്ടാക്കുകയായിരുന്നു.
കര്‍ണാടകയില്‍ ജനതാദള്‍ നിര്‍ണായക ശക്തിയാവും

കര്‍ണാടകയില്‍ ജനതാദള്‍ നിര്‍ണായക ശക്തിയാവും

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ജനതാദള്‍ നിര്‍ണായക ശക്തിയാവും. ഇവിടെ തൂക്കുസഭയാണ് സാധ്യതയെന്ന് പ്രവചനം വന്നതോടെ രാഷ്ട്രീയ ചര്‍ച്ചകളൊക്കെ ദേവഗൗഡയെയും ജനതാദളിനെ കുറിച്ചുമാണ് നടക്കുന്നത്. ആരു ഭരിക്കണമെന്ന് ഇനി ജെഡിഎസ് തീരുമാനിക്കും. അതേസമയം യെദ്യൂരപ്പയും സിദ്ധരാമയ്യയും ജെഡിഎസുമായും ദേവഗൗഡയുമായും ഇടഞ്ഞ് നില്‍ക്കുകയാണ്.