Short News

ഡിസിസി ഓഫീസിനു മുന്നിലെ ശവപ്പെട്ടി പ്രതിഷേധം; കെ എസ് യു നേതാക്കൾ അറസ്റ്റിൽ

ഡിസിസി ഓഫീസിനു മുന്നിലെ ശവപ്പെട്ടി പ്രതിഷേധം; കെ എസ് യു നേതാക്കൾ അറസ്റ്റിൽ

കെ എസ് യു മുന്‍ സംസ്ഥാന സെക്രട്ടറി ഷബീര്‍ മുട്ടം, നിലവിലെ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഫീസ് പരിസരത്ത് അതിക്രമിച്ച് കടന്നെന്ന ഡിസിസിയുടെ പരാതിയിലാണ് അറസ്റ്റ്. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു, ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യൂദാസുമാര്‍ എന്നിങ്ങനെയുള്ള പോസ്റ്ററുകളും ഇവർ ഓഫീസിൻറെ ചില്ലുകളില്‍ പതിപ്പിച്ചിരുന്നു. 
വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം; പിആര്‍ഡിയുടെ പുസ്തകോത്സവം തുടങ്ങി

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം; പിആര്‍ഡിയുടെ പുസ്തകോത്സവം തുടങ്ങി

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കലക്ടറേറ്റില്‍ നടക്കുന്ന പുസ്തകമേള ശ്രദ്ധേയമാവുന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകമേളക്ക് പിന്നാലെയാണ് കലക്‌ട്രേറ്റിലും മേള സംഘടിപ്പിച്ചിരിക്കുന്നത്.

വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

അമേരിക്കയുമായി വിവിധ രാജ്യങ്ങൾ വ്യാപാരയുദ്ധം തുടരുന്നതിനിടെ യുഎസിൽ നിന്ന് ആയിരം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. അടുത്ത 8 വർഷത്തിനുള്ളിൽ 1000 വിമാനങ്ങളാണ് വാങ്ങുന്നത്. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിൽപെട്ട വീമാനങ്ങൾ വാങ്ങുന്നതിനാണ് ധാരണയായിട്ടുള്ളത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത് .

ഹാപൂരിൽ വീണ്ടും പശുവിൻറെ പേരിൽ കൊല

ഹാപൂരിൽ വീണ്ടും പശുവിൻറെ പേരിൽ കൊല

പശുക്കടത്തിൻറെ പേരിലാണ് ഹാപൂരിൽ മധ്യവയസ്കക്കനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. 45 കാരനായ കാസിമിനെയും 65കാരനായ സമിയുദ്ദീനെയുമാണ് ആൾക്കൂട്ടം തല്ലിച്ചതച്ചത്. ഇതിൽ കാസിം ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ഇവരെ തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.   
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more