Short News

കെഎസ്ആര്‍ടിസി യാത്രക്കാര്‍ സഹയാത്രികയ്ക്ക് ധനസഹായം നൽകി

കെഎസ്ആര്‍ടിസി യാത്രക്കാര്‍ സഹയാത്രികയ്ക്ക് ധനസഹായം നൽകി

കഴിഞ്ഞ മാസം 21ന് പെയ്ത കനത്തമഴയിൽ തലോലപ്പറമ്പ് വടകര എസ്എന്‍ഡിപിക്കു സമീപമുള്ള മഠത്തില്‍ റജിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. മല്ലപ്പള്ളി- എറണാകുളം അമൃത ബസിലെ യാത്രക്കാരിയാണ് റജിയുടെ ഭാര്യ സിജി. ബൈക്ക് അപകടത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പാണ് റജി. സിജി സ്ഥിരമായി സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാർ 35501 രൂപ സിജിക്ക് കൈമാറി.
അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനിൽ തീപിടിത്തം

അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനിൽ തീപിടിത്തം

തിരുവനന്തപുരം വഴി ചെന്നൈ എഗ്മോറിലേക്ക് പോകേണ്ട അനന്തപുരി എക്‌സ്പ്രസിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് തീപിടിച്ചത്. എന്‍ജിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തീ അണയ്ക്കാനുള്ള ശ്രമം അഗ്നിശമനാ ഉദ്യോഗസ്ഥര്‍ നടത്തുകയാണ്. പുതിയ എന്‍ജിന്‍ എത്തിച്ചശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്.
ഭാര്യ പിണങ്ങി പോയപ്പോൾ ​യുവാവ്​ സ്​ഫോടക വസ്​തു ഉപയോഗിച്ച്​ പൊട്ടിത്തെറിച്ചു

ഭാര്യ പിണങ്ങി പോയപ്പോൾ ​യുവാവ്​ സ്​ഫോടക വസ്​തു ഉപയോഗിച്ച്​ പൊട്ടിത്തെറിച്ചു

രാജസ്​ഥാനിലെ ഉദയ്​പൂരിൽ വിനോദ്​ മേത്ത എന്നയാളാണ്​ മരിച്ചത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ്​​ ഭാര്യ വിനോദിനെ ഉപേക്ഷിച്ച് പിണങ്ങിപ്പോയത്. അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച വിനോദ് ഡിറ്റനേറ്റർ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പോസ്​റ്റ്​മോർട്ടത്തിനും ഫോറൻസിക്​ പരിശോധനക്കുമായി മൃതദേഹം പൊലീസ് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നീറ്റിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ

നീറ്റിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ

ത​മി​ഴി​ൽ നീ​റ്റ്​ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 196 മാ​ർ​ക്ക്​ കൂ​ടു​ത​ലാ​യി ന​ൽ​കാ​ൻ മ​ദ്രാ​സ്​ ഹൈ​ക്കോട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടിരുന്നു. ഇതിനെതിരെയാണ് സി.ബി.എസ്​.ഇ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​. നീ​റ്റ്​ ത​മി​ഴ്​ ചോ​ദ്യ​പേ​പ്പ​റി​ലെ 49 ചോ​ദ്യ​ങ്ങ​ളി​ൽ പി​ഴ​വു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി സി.​പി.​എം രാ​ജ്യ​സ​ഭാം​ഗം ടി.​കെ. രം​ഗ​രാ​ജ​നാണ് ആദ്യം കോടതിയെ സമീപിച്ചത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more