പോലീസ് കംപ്ലെയ്ൻറ് അതോറിറ്റി ഇല്ലാതെ 12 ജില്ലകൾ
കേരളം
- 7 days ago
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന കംപ്ലെയ്ൻറ് അതോറിറ്റി നിലവിൽ ഉള്ളത് രണ്ട് ജില്ലകളിലാണ്. ഈ ജില്ലകളിലെ അതോറിറ്റിയുടെ അധ്യക്ഷൻമാർക്കു മറ്റു 12 ജില്ലകളിലെ ചുമതല വീതിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളത്. വർഷം 800 ലേറെ പരാതികൾ ഇത്തരത്തിൽ പോലീസിനെതിരായി കിട്ടുന്നുണ്ട്. കോൺസ്റ്റബിൾ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികളാണു ജില്ലാ അതോറിറ്റികളുടെ അന്വേഷണ പരിധിയിൽ വരുന്നത്.