Short News

ഓര്‍ത്തഡോക്സ് സഭയിലെ പീഡനത്തിൽ വൈദികന്‍ കുറ്റം സമ്മതിച്ചു

ഓര്‍ത്തഡോക്സ് സഭയിലെ പീഡനത്തിൽ വൈദികന്‍ കുറ്റം സമ്മതിച്ചു

അറസ്റ്റിലായ മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യുവാണ് കുറ്റം സമ്മതിച്ചത്. വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിതമായി അന്വേഷണസംഘം ജോൺസണെ അറസ്റ്റ് ചെയ്യുന്നത്. നിയമനടപടികളുമായി സഹകരിക്കണമെന്നാണ് സഭയുടെ അനൗദ്യോഗിക നിര്‍ദേശമുളളത്. സഭ നിയമപരമായി ഒരു സഹായവും വൈദികര്‍ക്ക് നല്‍കുന്നില്ല.
ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിനൊപ്പം അരുൺ കുര്യനും

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിനൊപ്പം അരുൺ കുര്യനും

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് അരുണ്‍ കുര്യൻ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തില്‍ പെയിൻറിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ദുല്‍ഖറിൻറെ അനിയനായാണ് അരുൺ എത്തുന്നത്. എന്നാൽ ഇതിൻറെ കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല
മഴ ശക്തം: കോട്ടയത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ചയും അവധി

മഴ ശക്തം: കോട്ടയത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ചയും അവധി

ചൊവ്വാഴ്ച്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം വരാതിരിക്കാന്‍ അംഗൻവാടി അധികൃതർ ശ്രദ്ധിക്കേണ്ടതാണ്.
എസ്​.ഡി.പി.​​ഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

എസ്​.ഡി.പി.​​ഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

എസ്​.ഡി.പി.​ഐ സംസ്ഥാന നേതാക്കൾക്ക്​ അഭിമന്യു വധത്തിൽ പങ്കുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ സംസ്ഥാന-ജില്ലാ പ്രസിഡൻറുമാരുടെ വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ജില്ലാ പ്രസിഡൻറ്​ വി.കെ ഷൗക്കത്തലിയുടെ ഫോൺ രേഖകൾ പരിശോധിച്ചി​​​​​ൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more