Short News

ചുവന്ന റോസാ പൂക്കള്‍ ആർക്കും വേണ്ടാത്ത വാലന്റൈ്ന്‍സ് ദിനം

ചുവന്ന റോസാ പൂക്കള്‍ ആർക്കും വേണ്ടാത്ത വാലന്റൈ്ന്‍സ് ദിനം

പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പങ്ങളുമായി ക്യാമ്പസുകളിലെത്തിയ പൂക്കച്ചവടക്കാർക്ക് നിരാശയായിരുന്നു ഫലം. പ്രണയം പറയാതെ പറയാന്‍ ഒരു റോസാപ്പൂവ് സമ്മാനിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ മൊബൈല്‍ ഫോണില്‍ വിരിഞ്ഞ പൂക്കളാണ് എല്ലാവര്‍ക്കും ഇപ്പോൾ ആവശ്യമെന്നും പൂക്കച്ചവടക്കാർ പറയുന്നു. വാലന്റയിന്‍ ദിനത്തില്‍ ഒഴിവാക്കാന്‍ വയ്യാത്ത ചുവന്ന റോസാ പുഷ്പം വേണ്ടാതായെന്നാണ് പരാതിയുളളത്.
ഒമ്പതു കുട്ടികൾ മരിച്ചത് ബിജെപി നേതാവിൻറെ കാറിടിച്ച്

ഒമ്പതു കുട്ടികൾ മരിച്ചത് ബിജെപി നേതാവിൻറെ കാറിടിച്ച്

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ ദേശീയ പാതമുറിച്ചു കടക്കാൻ നിന്ന കുട്ടികളുടെ ഇടയിലേക്ക അമിത വേഗതയിൽ വന്ന കാർ ഇടിച്ച് കയറിയത്. അപകടത്തിന് കാരണമായ വാഹനം സിതാമര്‍ഹി ജില്ലയിലെ ബിജെപി നേതാവ് മനോജ് ബൈതയുടേതാണെന്നാണ് പോലീസ് പറഞ്ഞത്. അപകടമുണ്ടായ സമയത്ത് കാറിലുണ്ടായിരുന്ന മനോജും ഡ്രൈവറും അപകടമുണ്ടായ ശേഷം ഇറങ്ങിയോടുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
മധുവിനെ അനുജനെന്ന് വിളിക്കാൻ മമ്മൂട്ടിക്ക് അവകാശമുണ്ട്

മധുവിനെ അനുജനെന്ന് വിളിക്കാൻ മമ്മൂട്ടിക്ക് അവകാശമുണ്ട്

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനോട് മാപ്പ് പറയുന്ന പോസ്റ്റിന്റെ പേരിൽ മമ്മൂട്ടി വിമർശിക്കപ്പെടുകയാണ്. മധുവിനെ ആദിവാസിയെന്ന് വിളിക്കരുതെന്ന് പറഞ്ഞതിന്റെ പേരിലാണ് മമ്മൂട്ടി ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ ആദിവാസി ഊരുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വ്യക്തി കൂടിയാണ് താരമെന്ന് സോഷ്യൽ മീഡിയ മറുപടി നൽകുന്നു

താരത്തെ  സൂപ്പർ ലേഡിയാക്കിയത് ഇവരൊക്കെ, ആരാധകർക്ക് അറിയാത്ത  ശ്രീദേവി

താരത്തെ സൂപ്പർ ലേഡിയാക്കിയത് ഇവരൊക്കെ, ആരാധകർക്ക് അറിയാത്ത ശ്രീദേവി

ശ്രീദേവിയുടെ ജീവിതം ഒരു കളർഫുൾ ചിത്രമാണ്. നാലാം വയസിൽ ക്യാമറയ്ക്ക് മുന്നിൽ നിഷ്കളങ്കമായ പുഞ്ചിരിയോടെയാണ് താരം കടന്നു വരുന്നത്. 1969 ൽ പിവി സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കുമാരസംഭവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പാറിവന്നത് ആഴകിന്റെ റാണി തന്നെയായിരുന്നു. ഒരു തുടക്കക്കാരിയുടെ പ്രകടനമല്ലായിരുന്നു ആ നാലു വയസുകാരിയ്ക്ക്