Short News

കർണാടകയിലെ രാഷ്​ട്രീയ നാടകം ഇന്ത്യക്ക് അപമാനമാണെന്ന്​ ഉമ്മൻചാണ്ടി

കർണാടകയിലെ രാഷ്​ട്രീയ നാടകം ഇന്ത്യക്ക് അപമാനമാണെന്ന്​ ഉമ്മൻചാണ്ടി

ഇതിന് ബിജെപിയും മോദിയും കനത്ത വില നൽകേണ്ടി വരും. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിയമ വശങ്ങൾ പരിശോധിക്കാതെ എടുത്ത് ചാടിയതി​​ൻറെ നാണക്കേട് പിണറായി സർക്കാരിന് എന്നും ഉണ്ടാകും. എന്ത് വന്നാലും നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നത്. സംസ്​ഥാന സർക്കാരി​​ൻറെ വിലയിരുത്തലാകും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നടക്കുക എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വികസന മന്ത്രങ്ങൾ ഉരുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

വികസന മന്ത്രങ്ങൾ ഉരുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

വികസന മന്ത്രങ്ങൾ ഉരുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച‌് ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കോട്ടമൈതാനത്ത‌് സംഘടിപ്പിച്ച റാലിയിലാണ് സംസ്ഥാനത്തെ വികസന സങ്കൽപ്പങ്ങളെ കുറിച്ച് അദേഹം വാചാലനായത്.

രാജ്യത്തെ ഏറ്റവും വികസനമുള്ള സംസ്ഥാനം കേരളമാണ്. ഇത് കേന്ദ്രം പോലും സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കിക്ക് ഇനി രാരീരം: ആയുര്‍വ്വേദത്തിന്റെ പരമ്പരാഗത രീതികള്‍ തിരികെയെത്തും

ഇടുക്കിക്ക് ഇനി രാരീരം: ആയുര്‍വ്വേദത്തിന്റെ പരമ്പരാഗത രീതികള്‍ തിരികെയെത്തും

ആയുര്‍വ്വേദത്തിന്റെ പരമ്പരാഗത വിജ്ഞാനം ഗര്‍ഭിണീപരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷക്കും നവജാത ശിശു പരിചരണവും പ്രദാനം ചെയ്യു രാരീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വ്വേദ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

മഹാരാഷ്ട്രയിൽ താപനില 48 ഡിഗ്രി കടന്നു

മഹാരാഷ്ട്രയിൽ താപനില 48 ഡിഗ്രി കടന്നു

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് താപനില 48 ഡിഗ്രിയിലെത്തിയത്. ഇതോടെ രാജ്യത്ത് എറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സ്ഥലമായി ചന്ദ്രാപൂർ മാറിയിരിക്കുകയാണ്.ഗഡ്ചിരോളിയില്‍ 47 -ഉം നഗ്പൂര്‍ വാര്‍ധ എന്നീ പ്രദേശങ്ങളില്‍ 46 -ഉം അകോള, യവത്മല, അമരാവതി എന്നീപ്രദേശങ്ങളില്‍ 45ഉമാണ് താപനില.സൂര്യതാപവും ജലക്ഷാമവും തുടരുമ്പോള്‍ ആശ്വാസത്തിനായി ജനങ്ങള്‍ കടല്‍തീരങ്ങളെയും ഹിൽ സ്റ്റേഷനുകളേയുമാണ് ആശ്രയിക്കുന്നത്.