Short News

പ്രവാസി ചിട്ടിയിൽ മാണിയുടെ  ചോദ്യങ്ങള്‍ക്ക് തോമസ് ഐസക് മറുപടി പറയണം

പ്രവാസി ചിട്ടിയിൽ മാണിയുടെ ചോദ്യങ്ങള്‍ക്ക് തോമസ് ഐസക് മറുപടി പറയണം

കെ.എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണം. പ്രവാസി ചിട്ടി വഴി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിന് ചിട്ടി നിയമമോ, റിസര്‍വ്വ് ബാങ്ക് പ്രവാസി ചിട്ടിക്ക് അനുവദിച്ച കിഴിവുകളോ അനുവാദം നല്‍കുന്നില്ല. യാതൊരു സെക്യുരിറ്റിയും ഇല്ലാതെ പ്രാവസികളെ ചിട്ടിയില്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഭിമന്യു വധത്തില്‍ ആരാണ് കുത്തിയതെന്ന് മുഹമ്മദ് പറഞ്ഞതായി സൂചന

അഭിമന്യു വധത്തില്‍ ആരാണ് കുത്തിയതെന്ന് മുഹമ്മദ് പറഞ്ഞതായി സൂചന

ഒന്നാംപ്രതി മുഹമ്മദ് ആക്രമണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിനോട് പറഞ്ഞതാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാവുന്ന പ്രതിയെ ലഭിച്ചതോടെ മറ്റുപ്രതികളിലേക്ക് എത്താൻ വൈകില്ലെന്നാണ് പോലീസ് കരുതുന്നത്. ജൂലായ് ഒന്നിന് രാത്രി എട്ടരയോടെയാണ് മഹാരാജാസ് കോളേജിനുമുന്നിൽ ചുവരെഴുതുന്നത് സംബന്ധിച്ച് എസ്.എഫ്.ഐ.-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ തർക്ക‌ം ഉടലെക്കുന്നത്.
സീരിയല്‍ താരം പ്രിയങ്ക തൂങ്ങി മരിച്ച സംഭവം, കാരണം കുടുംബ കലഹമോ?

സീരിയല്‍ താരം പ്രിയങ്ക തൂങ്ങി മരിച്ച സംഭവം, കാരണം കുടുംബ കലഹമോ?

പ്രശസ്ത തമിഴ് സീരിയല്‍ താരം പ്രിയങ്ക ആത്മഹത്യ ചെയ്തു. ചെന്നൈ വളസരവക്കത്തെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എത്തിയ വീട്ടു ജോലിക്കാരിയാണ് ആദ്യം കണ്ടത്. ഉടനെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത് എന്നാണ് ലഭിയ്ക്കുന്ന വിവരം.

പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചയ്ക്കകം അടക്കണം: ദുരന്ത നിവാരണ അതോറിറ്റി

പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചയ്ക്കകം അടക്കണം: ദുരന്ത നിവാരണ അതോറിറ്റി

ദേശീയപാത, സംസ്ഥാനപാതകള്‍, നഗരപാതകള്‍ എന്നിവ ഉള്‍പ്പടെ ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചക്കകം അടക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാന പാതകളിലെ കുഴികളില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more