Short News

ഷാഫി പറമ്പിൽ എംഎൽഎ യെ അറസ്റ്റ് ചെയ്തു

ഷാഫി പറമ്പിൽ എംഎൽഎ യെ അറസ്റ്റ് ചെയ്തു

ഗവര്‍ണക്കെതിരെ കര്‍ണാടക രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുതിരക്കച്ചവടത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെയായിരുന്നു പ്രതിഷേധം. ഷാഫി പറമ്പിലിനൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.
മാരുതിയിൽ പുതിയ സുരക്ഷാ ഫീച്ചർ

മാരുതിയിൽ പുതിയ സുരക്ഷാ ഫീച്ചർ

സുരക്ഷയുടെ കാര്യത്തിലാണ് നിലവിൽ മാരുതി ഇന്ത്യൻ വിപണിയിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനാണ് പുതിയ സുരക്ഷാ ഫീച്ചറുമായി മാരുതി എത്തുന്നത്. ഇനി മുതല്‍ വിപണിയില്‍ അണിനിരക്കുന്ന മുഴുവന്‍ മാരുതി കാറുകള്‍ക്കും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഓപ്ഷണൽ ആക്സസറിയായി കൊടുക്കുവാനാണ് മാരുതിയുടെ തീരുമാനം. ഡീലർമാരാണ് പുതിയ സംവിധാനം ഘടിപ്പിച്ച് നൽകുന്നത്.  
രാജ്നാഥ് സിങിൻറെ ഹെലികോപ്റ്ററിറക്കാൻ 20 ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

രാജ്നാഥ് സിങിൻറെ ഹെലികോപ്റ്ററിറക്കാൻ 20 ഗ്രാമങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിൻറെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാനാണ് മധ്യപ്രദേശിലെ സത്നയിലുള്ള 20 ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി  വിച്ഛേദിച്ചത്. 45 ഡിഗ്രിക്ക് മേൽ ചൂടുള്ള സത്നയിൽ വൈദ്യുതി കൂടി ഇല്ലാതായതോടെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടി.വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വൈദ്യുതി ഓഫിസ് ഉപരോധിച്ചതോടെ വെളുപ്പിന് 3 മണിക്ക് വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു
മുംബൈ ഇന്ത്യൻസിനായി കേരളത്തിൽ വഴിപാട് കഴിച്ച് ഒരു മലയാളി ആരാധകൻ

മുംബൈ ഇന്ത്യൻസിനായി കേരളത്തിൽ വഴിപാട് കഴിച്ച് ഒരു മലയാളി ആരാധകൻ

തൻറെ ഇഷ്ട ടീമിനായി വഴിപാട് കഴിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ രതി കൃഷ്ണനാണ്. പേര് രോഹിത് ശര്‍മ്മ, നക്ഷത്രം മുംബൈ ഇന്ത്യന്‍സ്, സുദര്‍ശന ഹോമം എന്നാണ് വഴിപാട് രശീതിൽ എഴുതിയിരിക്കുന്നത്. ഇന്ന് മുംബൈയുടെ കളി നടക്കുന്നതുകൊണ്ടാണ് വഴിപാട്. ഇന്ന് കളി തോറ്റാൽ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത അടയും