Short News

തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ മൂര്‍ഖന്‍ പാമ്പുകളെ കണ്ട് പേടിച്ച് പോലീസ്

തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ മൂര്‍ഖന്‍ പാമ്പുകളെ കണ്ട് പേടിച്ച് പോലീസ്

രാവിലെ ഏഴോടെയാണ് ഫിഷ് ടാങ്കിനു സമീപം പാമ്പ് ഇഴയുന്നതു പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആറടിയോളം നീളമുള്ള ആണും പെണ്ണും മൂര്‍ഖന്‍ പാമ്പുകളാണ് സ്റ്റേഷനിൽ എത്തിയത്. സ്‌റ്റേഷന് പിറകിൽ കാട് പിടിച്ച് കിടക്കുന്ന ഭാഗത്ത് നിന്നാകും പാമ്പുകൾ എത്തിയതെന്ന് കരുതുന്നു. ഏതായാലും രാവിലെ തന്നെ പാമ്പിനെ കണ്ടപ്പോൾ പകച്ചു പോയതായി പോലീസുകാർ പറയുന്നു.
കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷാണ് എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്. എംജി റോഡ് മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോൺ രഹിത മേഖലയായിരിക്കുമെന്ന് കെഎംആർഎൽ എംഡി അറിയിച്ചു. ഐഎംഎയുടെയും നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടി​​ൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വർധിച്ച് വരുന്ന ശബ്ദമലിനീകരണത്തിന് തടയിടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

കാര്‍ത്തിക് സുബ്ബരാജിൻറെ അടുത്ത ചിത്രത്തിലാണ് രജനീകാന്തിൻറെ വില്ലനായി വിജയ് സേതുപതിയെത്തുന്നത്. സൺ പിക്ച്ചേഴ്സ് ആണ് വാർത്ത സ്ഥിരീകരിച്ചത്. രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള  ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കാസര്‍കോട് ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടി ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഇതോടെ കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലായി. കശുമാവ് കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് കശുമാവുകള്‍ വെട്ടിമാറ്റി പല കര്‍ഷകരും റബ്ബര്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു.