Short News

ഹ‍ര്‍ത്താലെന്ന് വ്യാജ പ്രചരണം; ദേശീയ പാതയില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു

ഹ‍ര്‍ത്താലെന്ന് വ്യാജ പ്രചരണം; ദേശീയ പാതയില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു

കോഴിക്കോട്, ബേപ്പൂര്‍, അടിവാരം, വടകര എന്നിവിടങ്ങളിലാണ് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞത്. കോഴിക്കോട് ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും ബസ് സര്‍വ്വീസുകള്‍ നടത്തുന്നില്ല. മലപ്പുറം ചങ്കുവെട്ടിയില്‍ ഒരു സംഘമാളുകള്‍ ബസ്സുകള്‍ തടഞ്ഞു. ഇവരെ പിന്നീട് പോലീസെത്തി നീക്കുകയാണ് ചെയ്തത്. പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ചെന്നൈയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യമൊരുക്കി ബാംഗ്ലൂര്‍

ഡി വില്ലേഴ്സിന്‍റെ 68ന്‍റെ ചിറകിലേറിയാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ അടിച്ചെടുത്തത്. ​എട്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഡി വില്ലേഴ്സിന്‍റെ ഇന്നിങ്സ്. 30 പന്തില്‍ നിന്ന് ഡി വില്ലേഴ്സിന്‍റെ വെടിക്കെട്ട് പ്രകടനം. ക്വിന്‍റന്‍‌ ഡി കോക്ക് 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. മന്ദീപ് സിങ് 32 റണ്‍സുമായി പുറത്തായി.
പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്‍

സ്ത്രീ വന്ധ്യത പോലെത്തന്നെ പുരുഷവന്ധ്യതയും ഇപ്പോഴത്തെ കാലത്തെ പ്രധാന പ്രശ്‌നമാണ്. പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. ലൈംഗികശേഷിക്കുറവ് മുതല്‍ ആരോഗ്യകരമായ ബീജങ്ങളുടെ കുറവു വരെ ഇതില്‍ കാരണങ്ങളാകും.പുരുഷവന്ധ്യത വരുത്തുന്ന പല കാരണങ്ങളുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ സ്‌ട്രെസ് വരെ പെടും. പുരുഷവന്ധ്യതയ്ക്കു പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്.

താര രാജാക്കന്മാർക്ക് അൽപ്പത്തരം; ദിലീപിനെ 'കൊട്ടി' ജി സുധാകരൻ,

താര രാജാക്കന്മാർക്ക് അൽപ്പത്തരം; ദിലീപിനെ 'കൊട്ടി' ജി സുധാകരൻ,

മലയാളത്തിലെ താര രാജാക്കന്മാർക്കെല്ലാം അൽപ്പത്തരമെന്ന് മന്ത്രി ജി സുധാകരൻ. സിനിമയിലെ പുതിയ പ്രവണതകള്‍ യുവതലമുറയെ വഴി തെറ്റിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകള്‍ ഒരിക്കലും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഈ പരാമർശമെന്ന് പകൽപോലെ വ്യക്തമാണ്.