Short News

ശ്രീജിത്തിൻറെ പേര് പോലീസിനോട് പറഞ്ഞിട്ടില്ലെന്ന് വിനീഷ്

ശ്രീജിത്തിൻറെ പേര് പോലീസിനോട് പറഞ്ഞിട്ടില്ലെന്ന് വിനീഷ്

പൊലീസ് പറയുന്ന രണ്ടാമത്തെ മൊഴി വ്യാജമാണെന്നും ശ്രീജിത്തിന്‍റെയോ സജിത്തിന്‍റെയോ പേര് പോലീസിനോട് പറഞ്ഞില്ലെന്നും മരിച്ച വാസുദേവന്‍റെ മകനായ വിനീഷ് വെളിപ്പെടുത്തി. ശ്രീജിത്തിനെ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അക്രമി സംഘത്തിൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് വിനീഷിൻറെ വെളിപ്പെടുത്തൽ. 
തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ ആചാരവെടിക്ക് മുടക്കം

മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി ജില്ലാ കളക്ടർ എ കൗശികൻ അനുമതി നൽകാതിരുന്നതിനാൽ നടന്നില്ല. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 51 ഗുണ്ടുകൾ ആചാര വെടിയായി പൊട്ടിക്കാറുള്ളതാണ് പൂരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത്.
സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; വയനാട്ടില്‍ വിളംബര ജാഥകള്‍ നടത്തി

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; വയനാട്ടില്‍ വിളംബര ജാഥകള്‍ നടത്തി

കൊല്ലത്ത് വെച്ച് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുളള വിളംബര ജാഥകള്‍ ജില്ലയിലെ പാര്‍ട്ടിക്ക് കീഴിലുളള അറ് മണ്ഡലം കമ്മറ്റികളിലും നടത്തി.വൈത്തിരി മണ്ഡലത്തിലെ വിളംബര ജാഥ വൈത്തിരിയിലും,കല്‍പറ്റയിലും,,പനമരം മണ്ഡലം കമ്മറ്റിയുടെ വിളംബര ജാഥ പനമരത്തും,മാനന്തവാടി മണ്ഡലം കമ്മററിയുടെ വിളംബര ജാഥ മാനന്തവാടിയിലും, നടന്നു.

ആശാറാം ബാപ്പുവിനെതിരായ കേസിൽ നീതി കിട്ടിയതായി പെൺകുട്ടിയുടെ അച്​ഛൻ

ആശാറാം ബാപ്പുവിനെതിരായ കേസിൽ നീതി കിട്ടിയതായി പെൺകുട്ടിയുടെ അച്​ഛൻ

കേസുമായി ബന്ധപ്പെട്ട്​ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണ്. ആശാറാം ബാപ്പുവിന്​ കടുത്ത ശിക്ഷ കിട്ടുമെന്നാണ് താൻ കരുതുന്നത്. കേസി​​​​ൻറെ വിചാരണക്കിടെ കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബങ്ങൾക്ക്​ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെൺകുട്ടിയുടെ അച്​ഛൻ പറഞ്ഞു. ആശ്രമത്തിൽ ചികിൽസക്കെത്തി​യ പെൺകുട്ടിയെ 2013 ആഗസ്​റ്റ്​ 15നാണ്​ ആശാറാം ബാപ്പു പീഡിപ്പിച്ചത്​.