Short News

ശ്രീവത്സം ഗ്രൂപ്പിൻറെ ആസ്തികൾ കണ്ടുകെട്ടി

ശ്രീവത്സം ഗ്രൂപ്പിൻറെ ആസ്തികൾ കണ്ടുകെട്ടി

നികുതി വെട്ടിച്ചതിനെ തുടർന്നാണ് ശ്രീവത്സം ഗ്രൂപ്പിൻറെ ആസ്തികൾ ആദായനികുതി വകുപ്പ് തൽക്കാലത്തേക്ക് കണ്ടുകെട്ടിയത്. കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തികളാണ് ഇത്തരത്തിൽ കണ്ടുകെട്ടിയത്. നികുതി വെട്ടിപ്പുകാരെ പിടിക്കാൻ മോദി സർക്കാർ സെക്ഷൻ 132 9-ബിയിൽ ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ നടപടിയാണിത്.
മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്, കാണൂ

മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്, കാണൂ

മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം നീരജും അഭിനയിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. യുവതാരങ്ങളില്‍ എല്ലാവരും കൊടിക്കുന്നൊരു അവസരമായിരുന്നു മാമാങ്കത്തിലൂടെ നീരജിനെ തേടിയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് നീരജ് തന്നെയാണ് അറിയിച്ചത്.

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം..

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം..

തമിഴ് രാഷ്ട്രീയത്തിലേക്ക് ഒരു സൂപ്പർസ്റ്റാർ കൂടി ചുവടുറപ്പിക്കാനെത്തുന്നു. ഉലകനായകൻ കമൽഹാസൻ ഇന്ന് വൈകിട്ട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തും. മധുരയിൽ െവെച്ചാണ് പരിപാടി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ വഴി ആശംസ നേരും.

30 അടി ഉയരത്തില്‍ രാജ്യത്തെ ആദ്യത്തെ ക്യാനപി വാക്ക് ഒരുക്കിയിരിക്കുന്നു

30 അടി ഉയരത്തില്‍ രാജ്യത്തെ ആദ്യത്തെ ക്യാനപി വാക്ക് ഒരുക്കിയിരിക്കുന്നു

ഉത്തര കര്‍ണ്ണാടകയിലെ കുവേശി ഏരിയയില്‍ കാസില്‍ റോക്കിനു സമീപമാണ് ക്യാനപി വാക്ക് ഉളളത്. കാള ടൈഗര്‍ റിസര്‍വിലെ കാസില്‍ റോക്കിനും ദൂത് സാഗറിനും ഇടയിലായാണ് ഇത്. 30 അടി ഉയരത്തില്‍ മരങ്ങള്‍ക്ക് ഇടയിലൂടെ ചില്ലകളില്‍ തട്ടിയും തട്ടാതെയും ഒരു നടത്തമാണ് ഇത് പ്രദാനം ചെയ്യുന്നത്. കാടുകള്‍ക്കകത്തുകൂടെ ഒരു പക്ഷിയെപ്പോലെ സഞ്ചരിക്കുവാനുള്ള അവസരമാണ് 240 മീറ്റര്‍ ദൂരത്തിലുളള നടപ്പാത.