Short News

ജനാധിപത്യാവകാശലംഘനം, നീചമായ രാഷ്ട്രീയപകപോക്കല്‍... ദീപക്കിനൊപ്പം തോമസ് ഐസക്ക്

ജനാധിപത്യാവകാശലംഘനം, നീചമായ രാഷ്ട്രീയപകപോക്കല്‍... ദീപക്കിനൊപ്പം തോമസ് ഐസക്ക്

ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ദീപക് ശങ്കരനാരായണന്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എച്ച്പി ഇന്ത്യയില്‍ ജോലി ചെയ്യുന്ന ദീപക്കിന്റെ തൊഴിലിന് തന്നെ വിദ്വേഷ പ്രചാരണം ഭീഷണിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ദീപക്കിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ.
തുലാം  രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്

തുലാം രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്


ആരോടും പറ്റില്ലെന്ന് എടുത്തടിച്ച് പറയാന്‍ ഈ രാശിക്കാർക്ക് കഴിയില്ല. ഇത് ഇവർക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഏൽപ്പിക്കുന്ന ദൗത്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാന്‍ തന്റേതായ രീതിയില്‍ ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാർ. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഈ രാശിക്കാർ ഇഷ്ടപ്പെടാറില്ല.

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

12,700 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാനൊ രുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. മുംബൈ ബ്രാഡി ബ്രാഞ്ച് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് നീക്കം. ഹോങ്കോങ് ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ‍ നീരവിനും മെഹുൽ ചോക്സിക്കും ബിസിനസും സ്വത്തുക്കളും ഉള്ള സാഹചര്യത്തിൽ വിവിധ കോടതികളെ സമീപിച്ച് നിയമനടപടികൾ എളുപ്പത്തിലാക്കാനാണ് നീക്കം.

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

എബി ഡി ഡിവില്ലേഴ്സ് 30 പന്തില്‍ നിന്നാണ് 90 റണ്‍സ് അടിച്ചുകൂട്ടിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഡിവില്ലേഴ്സിന്‍റെ എണ്ണം പറഞ്ഞ ഇന്നിങ്സ്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച കളിച്ച ഡിവില്ലേഴ്സ് ബാംഗ്ലൂരിന്‍റെ ജയം അനായാസമാക്കുകയായിരുന്നു. വിരാട് കോലിയെ പുറത്താന്‍ ട്രന്‍റ് ബോള്‍ഡ് ബൗണ്ടറിയില്‍ നിന്ന് പറന്നെടുത്ത ക്യാച്ചാണ് മത്സരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷ​ണം.