Short News

തച്ചങ്കരി തമ്പാനൂരിൽ ഇന്ന് സ്‌റ്റേഷന്‍മാസ്​റ്ററായി ജോലി ചെയ്യുന്നു

തച്ചങ്കരി തമ്പാനൂരിൽ ഇന്ന് സ്‌റ്റേഷന്‍മാസ്​റ്ററായി ജോലി ചെയ്യുന്നു

ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന​സ്സി​ലാ​ക്കാ​നാ​ണ്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ്​ ഏ​റെ​യു​ള്ള​ ത​മ്പാ​നൂ​ർ ഡി​പ്പോ​യിൽ കെഎസ്ആർടിസി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ടോ​മി​ൻ ത​ച്ച​ങ്ക​രി​ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റു​ടെ വേ​ഷം അ​ണി​യുന്നത്. ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക, ഷെഡ്യൂ​ൾ മു​ട​ങ്ങാ​തെ അ​യ​ക്കു​ക തു​ട​ങ്ങി​യ ജോലികളാണ് സ്റ്റേഷൻ മാസ്റ്ററുടേത്.
വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

വ്യാപരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു

അമേരിക്കയുമായി വിവിധ രാജ്യങ്ങൾ വ്യാപാരയുദ്ധം തുടരുന്നതിനിടെ യുഎസിൽ നിന്ന് ആയിരം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. അടുത്ത 8 വർഷത്തിനുള്ളിൽ 1000 വിമാനങ്ങളാണ് വാങ്ങുന്നത്. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിൽപെട്ട വീമാനങ്ങൾ വാങ്ങുന്നതിനാണ് ധാരണയായിട്ടുള്ളത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത് .

ഹാപൂരിൽ വീണ്ടും പശുവിൻറെ പേരിൽ കൊല

ഹാപൂരിൽ വീണ്ടും പശുവിൻറെ പേരിൽ കൊല

പശുക്കടത്തിൻറെ പേരിലാണ് ഹാപൂരിൽ മധ്യവയസ്കക്കനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. 45 കാരനായ കാസിമിനെയും 65കാരനായ സമിയുദ്ദീനെയുമാണ് ആൾക്കൂട്ടം തല്ലിച്ചതച്ചത്. ഇതിൽ കാസിം ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ഇവരെ തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.   
ഇൻഡിഗോ വിമാനങ്ങളിൽ അധിക ബാ​ഗേജിന് ഇനി അധിക ചാ‍ർജ്

ഇൻഡിഗോ വിമാനങ്ങളിൽ അധിക ബാ​ഗേജിന് ഇനി അധിക ചാ‍ർജ്

ഇൻഡി​ഗോ വിമാനത്തിൽ അധിക ല​ഗേജുമായി യാത്ര ചെയ്യണമെങ്കിൽ ഇനി അധിക ചാ‍ർജ് നൽകണം. നിലവിൽ 15 കിലോ ഗ്രാം ബാഗേജ്​ ഇൻഡിഗോയിൽ സൗജന്യമായി അനുവദനീയമാണ്​. എന്നാൽ ഇതിന്​ ശേഷം വരുന്ന അധിക ബാ​ഗേജിനുള്ള നിരക്കാണ്​ കമ്പനി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്​. ഏകദേശം 33 ശതമാനം ശതമാനം വർദ്ധനവാണ്​ നിരക്കുകളിൽ കമ്പനി വരുത്തിയിരിക്കുന്നത്​.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more