Short News

തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ

തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ

ലോകത്തിലെ ഏറ്റവും പ്രചാരമുളള ടയർ നിർമാതാക്കളാണ് ബ്രിഡ്ജ്സ്റ്റോൺ. ടയർ വിപണി പ്രതീക്ഷിക്കുന്നതിലും ഇരട്ടി വേഗത്തിൽ വളരുന്നത് കൊണ്ട് ജാപ്പനീസ് ടയർ നിർമ്മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോൺ 25 ശതമാനം വരുമാന വളർച്ച ലക്ഷ്യമിടുന്നുണ്ട്, അതോടൊപ്പം തന്നെ പ്രീമിയം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് 2026 ഓടെ രാജ്യത്ത് തങ്ങളുടെ വിൽപ്പനയിൽ 11 ശതമാനം വളർച്ച നേടാനുളള ശ്രമത്തിലാണ് ബ്രാൻഡ്.
പുത്തൻ റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ

പുത്തൻ റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ

ഏതൊരു ഓഫ്റോഡ് പ്രേമികളുടേയും ഇഷ്ടബ്രാൻഡാണ് ജീപ്പ് എന്നത്, റാങ്ലർ, റൂബിക്കോൺ എന്നീ മോഡലുകൾ സെലിബ്രിറ്റികളുടേയും ഓഫ്റോഡ് ഇഷ്ടപ്പെടുന്നവരുടെ ആദ്യത്തെ ചോയിസായിരിക്കും. റാങ്ലറിന് പുത്തൻ മുഖവും കൂടുതൽ ഫീച്ചറുകളുമായി ബ്രാൻഡ് എത്തുകയാണ്. വാഹനത്തിൻ്റെ പ്രധാന ഹൈലൈറ്റുകൾ എന്തൊക്കെയാണ് എന്ന് പരിശോധിച്ചാലോ. ഓഫ്റോഡറുകളുടെ വില അരകോടിക്ക് മുകളിലായത് കൊണ്ട് തന്നെ പലരും വാങ്ങാൻ മടിക്കുന്നുണ്ട്.
പുതിയ മഹീന്ദ്ര  എസ്‌യുവിക്ക് 20 കി.മീ മൈലേജ്!

പുതിയ മഹീന്ദ്ര എസ്‌യുവിക്ക് 20 കി.മീ മൈലേജ്!

കഴിവുറ്റ ഒരു സബ് 4 മീറ്റര്‍ എസ്‌യുവി ആയിരുന്നിട്ടും ഇന്ത്യക്കാര്‍ കാര്യമായി ഗൗനിക്കാതിരുന്ന ഒരു മോഡലായിരുന്നു മഹീന്ദ്ര XUV300. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യൂ എന്നീ ജനപ്രിയര്‍ക്കിടയില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ മോഡലിനായില്ല. എന്നാല്‍ ഈ മാസം 29-ന് എസ്‌യുവിയെ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കാന്‍ പോകുകയാണ് മഹീന്ദ്ര.
23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?

23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?

പുതിയൊരു കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ആൺപിള്ളേരെല്ലാം സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി കഴിഞ്ഞാൽ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാവും ഇത്. എന്നാൽ ഇപ്പോൾ ആൺ-പെൺ വ്യത്യാസമില്ലാതെ ഏതുതരം വാഹനം ഓടിക്കുന്നവരുമാണ് നമ്മുടെ യുവതലമുറ. ഇന്നത്തെ സ്ത്രീകളെല്ലാം സ്വയമേ എല്ലാം ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ്.