Short News

ഇന്ന് വിഷു

ഇന്ന് വിഷു

സമൃദ്ധിയുടെ കാലത്തേക്ക് വിത്തെറിഞ്ഞ് കാത്തിരിക്കുന്ന ഓ‍ര്‍മ്മയാണ് ഓരോ മലയാളിക്കും വിഷു. കൊന്നപ്പൂവ്, കണിവെള്ളരി, സ്വര്‍ണം,കോടി, പണം തുടങ്ങിയവ ഉരുളിയില്‍ നിരത്തി കണ്ണനെ കണികണ്ടുണരുന്നതാണ് ഓരോ വിഷുവും.  മറ്റൊരു പ്രധാന ചടങ്ങ് വിഷുക്കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നയാളാണ് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കുക.പുതിയ തലമുറക്ക് പഴയ കാലത്തിലേക്കുളള തിരിച്ച് പോക്ക് കൂടിയാണ് വിഷു
ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ക്രിസ് ഗെയ്​ലിന്റെ വൈറലായ ഒരു നൃത്തം തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് ബിഗ് ബോസിലെ മത്സരാർഥി സപ്ന ചൗധരി നാണം കെട്ടത്. സപ്നയുടെ ഹിറ്റ് ഗാനമായ തേരി ആഖ്യ കാ കയോ കാജാ എന്ന പാട്ടിനാണ് ഗെയ്ൽ നൃത്തം ചെയ്തത് എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തത്. ഗെയ്​ൽ സത്യത്തിൽ നൃത്തം ചെയ്തത് റയീസിലെ സണ്ണി ലിയോണിന്റെ ലൈല മെ ലൈല എന്ന ഗാനത്തിനായിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്ത് സപ്നയുടെ പാട്ടാക്കുകയായിരുന്നു.
മലയോര ജനതയുടെ ശബരിമല: കള്ളിമാലി പൊങ്കാലയര്‍പ്പിച്ച് ജനസാഗരം

മലയോര ജനതയുടെ ശബരിമല: കള്ളിമാലി പൊങ്കാലയര്‍പ്പിച്ച് ജനസാഗരം

ഇടുക്കി ജില്ലയിലെ കള്ളിമാലി ദേവിക്ഷേത്രം പതിറ്റാണ്ടുകളായി അറിയപ്പെടുന്നത് ഹൈറേഞ്ചിലെ സ്ത്രീകളുടെ ശബരിമല എന്നാണ്.ഭ.ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നാണ് പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഭക്തരെത്തിയത്. ഹൈറേഞ്ചിലെ പുരാതന ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നായ കള്ളിമാലി ഇന്നും ചരിത്ര പ്രാധാന്യത്തോടെ നിലനില്‍ക്കുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്.

നഴ്‌സുമാര്‍ ശമ്പളവര്‍ധനവ് നേടിയത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി

നഴ്‌സുമാര്‍ ശമ്പളവര്‍ധനവ് നേടിയത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം അംഗീകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ വ്യക്തമാക്കി. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുള്‍മുനയില്‍ നിര്‍ത്തിയാണ് ശമ്പളവര്‍ധവനവ് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിച്ചത്. ഒരു കാരണവശാലും ഈ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കഴിയില്ലെന്നും മാനേജ്മെൻറുകൾ പറയുന്നു.