Short News

വയനാടും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

വയനാടും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എറണാകുളത്ത് കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുകയാണ്.
ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി അര്‍ജന്‍റീന

ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി അര്‍ജന്‍റീന

ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന പരാജയപ്പെട്ടത്. ആദ്യ പകുതിയ്ക്ക് ശേഷമായിരുന്നു ഗോളുകള്‍ മൂന്നും. ഈ പരാജയത്തോടെ അ‍ര്‍ജന്‍റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്നും നിലവില്‍ ഒരു പോയിന്‍റ് മാത്രമേ അര്‍ജന്‍റീനയ്ക്കുള്ളൂ.
ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഫ്രാന്‍സ് ലോകകപ്പ് സ്വന്തമാക്കിയത്. ഗ്രൂപ്പ് സിയിലെ രണ്ടാമത് മത്സരത്തില്‍ പെറുവിനെ ഒരു ഗോളിനാണ് മുന്‍ ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്‍റാണ് ഫ്രാന്‍സ് നേടിയത്. അതേ സമയം രണ്ട് കളികളിലും തോറ്റ പെറു ഇതോടെ പുറത്തായിക്കഴിഞ്ഞു.
കാനിലേക്ക് തന്നെ ഒരുക്കാന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ വേണ്ടെന്ന് നന്ദിതാ ദാസ്

കാനിലേക്ക് തന്നെ ഒരുക്കാന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ വേണ്ടെന്ന് നന്ദിതാ ദാസ്

കാനുകള്‍ വസ്ത്രം പ്രദര്‍ശിപ്പിക്കാനുളള ഇടമല്ല, മറിച്ച് സിനിമകളാണ് അവിടെ വിഷയമാകേണ്ടത്. ധാരാളം ഡിസൈനര്‍മാര്‍ തന്നെ വിളിച്ചിരുന്നു. ഞാന്‍ എന്‍റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്‍റെ വസ്ത്രത്തിന് മുന്‍തൂക്കം നല്‍കുന്നതെന്നാണ് ഞാൻ അവരോട് ചോദിച്ചത്. കാനിന്‍റെ റെഡ് കാര്‍പറ്റിൽ ഇത്തവണയും നന്ദിത സാധാരണ സാരിയുടുത്താണ് പ്രത്യക്ഷപ്പെട്ടത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more