Short News

യുത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

യുത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബി(30)നെ രാത്രി ബോംബെറിഞ്ഞ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. എടയന്നൂര്‍ എച്ച്എസ്എസില്‍ മൂന്നാഴ്ചമുമ്പ് എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍‌ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഇ-സര്‍വൈവറുമായി മാരുതി സുസുക്കി

ഇ-സര്‍വൈവറുമായി മാരുതി സുസുക്കി

ഏതു ദുര്‍ഘട പാതയും അനായാസം കീഴടക്കാൻ സാധിക്കുന്ന ഓഫ് റോഡ് എസ് യു വി ഇനത്തിലാണ് ഇലക്ട്രിക് കരുത്തിലുളള ഇ-സര്‍വൈവറിൻറെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക്, വ്യത്യസ്തമായ അകത്തളം തുടങ്ങിയവയാണ് വാഹനത്തിൻറെ പ്രത്യേകതകൾ. ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാൻ കഴിയുക.
ദ വയറിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്ക്

ദ വയറിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്ക്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ദ വയർ ഓൺലൈൻ മാധ്യമത്തിനാണ് വിലക്ക്. ഇത് സംബന്ധിച്ച് ഒരു വാർത്തയും നല്‍കരുതെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുമെന്ന് ദ വയർ വ്യക്തമാക്കിയിട്ടുണ്ട്.വിലക്ക് നീക്കിയ അഹമ്മദാബാദ് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെയാണ് ജയ് ഷാ ഹൈക്കോടതിയെ സമീപിച്ചത്.
രജനീകാന്തിനും കുടുംബത്തിനുമെതിരെ സുപ്രീംകോടതി ഉത്തരവ്

രജനീകാന്തിനും കുടുംബത്തിനുമെതിരെ സുപ്രീംകോടതി ഉത്തരവ്

കൊച്ചടയാൻറെ നിര്‍മ്മാണത്തിനായി രജനികാന്തിൻറെ ഭാര്യ ലത ഡയറക്ടറും മകള്‍ ചെയര്‍മാനുമായ കമ്പനി ആഡ് ബ്യൂറോയില്‍നിന്ന് പത്തു കോടി രൂപ കടമെടുത്തിരുന്നു. ചിത്രം പരാജയമായതിനെത്തുടർന്ന് നാലു കോടി രൂപയാണ് തിരിച്ച് അടച്ചിരുന്നുള്ളൂ.തുടർന്ന് ആഡ് ബ്യൂറോ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്കകം നല്‍കാനുള്ള തുകയും അതിൻറെ പലിശയും കൊടുത്തു തീര്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.