Short News

ഐശ്വര്യ കാനിലണിഞ്ഞ വസ്ത്രം ഉണ്ടാക്കിയത് 3000 മണിക്കൂറുകൾ കൊണ്ട്

ഐശ്വര്യ കാനിലണിഞ്ഞ വസ്ത്രം ഉണ്ടാക്കിയത് 3000 മണിക്കൂറുകൾ കൊണ്ട്

കാനിലെ റെഡ് കാര്‍പ്പെറ്റില്‍ ബട്ടർ ഫ്ലൈ ഗൌൺ അണിഞ്ഞെത്തിയാണ് ഐശ്വര്യ റായ് ഇത്തവണ എല്ലാവരുടേയും മനം കവർന്നത്. ഫാഷന്‍ പ്രേമികളെയും ആരാധകരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ച ഒരു വസ്ത്രമായിരുന്നു അത്. ഫാഷന്‍ ഡിസൈനര്‍ മൈക്കിള്‍ ചിങ്കോ ഡിസൈൻ ചെയ്ത ഊ വസ്ത്രം തയ്യാറാക്കാനായി എടുത്തത് 3000 മണിക്കൂറുകളാണ്. ഒരു ശലഭത്തിൻറെ രൂപാന്തരവുമായി ബന്ധപ്പെട്ട ആശയമാണ് ഇതിന് പിന്നിലെന്നും ചിങ്കോ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു  
ചെന്നൈയ്ക്ക് ടോസ്

ചെന്നൈയ്ക്ക് ടോസ്

ടോസ് നേടിയ ചെന്നൈ ബൌളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിൻറെ നിർണായക പോരാട്ടമാണിന്ന്. ഈ മത്സരത്തിൽ ഉയർന്ന സ്കോറോട് കൂടി ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചാബ് പ്ലേ ഓഫിൽ കടക്കാതെ പുറത്താകും. പ്ലേ ഓഫ് ആദ്യമേ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുന്ന ചെന്നൈ 13 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുമായി രണ്ടാം സ്ഥാനത്താണ് . എന്നാൽ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ്.