Short News

ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ

ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ

ലോകമെമ്പാടും അറിയപ്പെടുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാനിന്റെ ഇന്ത്യയിലെ ഏക പിടിവള്ളിയും ശക്തി കേന്ദ്രവുമാണ് മാഗ്‌നൈറ്റ്, രാജ്യത്തെ വളരെ വിശ്വസനീയമായ വാഹനങ്ങളിൽ ഒന്നാണ് ഇത് എന്നും നമുക്ക് പറയാം. ആകെ മൊത്തം ഇന്ത്യൻ വിപണിയിൽ ഇനി മുമ്പോട്ട് എന്ത് എന്നറിയാതെ പകച്ചു നിന്ന ബ്രാൻഡിന്റെ ഭാഗ്യം തിരിച്ചുവിട്ടു കൈപിടിച്ചു ഉന്നതങ്ങളിലേക്ക് ഉയർത്തിയ മോഡലാണിത്.
വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും

വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും

പണ്ടൊക്കെ ഒരു വണ്ടി വാങ്ങിയാല്‍ അത് സ്‌റ്റോക്ക് കണ്ടീഷനില്‍ കൊണ്ട് നടക്കുന്നവരായിരുന്നു കൂടുതല്‍. എന്നാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്താത്തവര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒന്നാണ് കമ്പനി സ്‌റ്റോക്ക് ഹെഡ്‌ലൈറ്റുകള്‍ മാറ്റി ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്നുള്ളവ ഫിറ്റ് ചെയ്യുന്നത്.
കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ വിക്കി ഡോണർ

കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ വിക്കി ഡോണർ

രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കാറുകൾ വാങ്ങുന്നത് ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം സിനിമ താരങ്ങളാണെന്ന്. മോളിവുഡിലായാലും ബോളിവുഡിലായാലും ഇത്തരം വാഹനങ്ങളുടെ പിന്നാലെ താരങ്ങൾ പായുന്നത് കാണാം. സേഫ്റ്റിയും കംഫർട്ടുമെല്ലാം ആഗ്രഹിക്കുന്നവരെല്ലാം ലക്ഷ്വറി കാറുകളിലാണ് യാത്ര ചെയ്യാറും. ഹിന്ദി സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്നതിനാൽ താരങ്ങൾ അടിക്കടി തങ്ങളുടെ ഗരാജ് പുതുക്കാറുമുണ്ട്.
ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ

ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ

സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിന് കീഴിലാണ് സിട്രൺ, ജീപ്പ് ബ്രാൻഡുകൾ. 2024 ഏപ്രിൽ 30 മുതൽ സിട്രൺ ബ്രാൻഡിൻ്റെ എല്ലാ മോഡലുകൾക്കും അത് പോലെ തന്നെ ജീപ്പ് ബ്രാൻഡിന് കീഴിലുള്ള കോമ്പസ്, മെറിഡിയൻ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മോഡലുകളിലുടനീളം 4,000 രൂപ മുതൽ 17,000 രൂപ വരെയാണ് വില വർധനവ്.