Short News

ഉദ്ധാരണപ്രശ്‌നത്തിന് കാണാക്കാരണങ്ങള്‍

ഉദ്ധാരണപ്രശ്‌നത്തിന് കാണാക്കാരണങ്ങള്‍

ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നത്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകാം.എന്നാല്‍ ഇതല്ലാതെയും ചില ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള ചില കാരണങ്ങള്‍ ഉദ്ധാരണക്കുറവിനുള്ള കാരണങ്ങളാകാറുണ്ട്. ഇതെക്കുറിച്ചറിയൂ,

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്

2012ല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി,സി സി പാട്ടീല്‍, കൃഷ്ണ പലേമർ എന്നിവരായിരുന്നു നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് വിവാദത്തിലായത്. എന്നാൽ ഇവർക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ ബിജെപിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇവർ വീഡിയോ കാണുന്ന ദൃശ്യങ്ങൾ ഒരു ടെലിവിഷൻ ചാനലാണ് പുറത്ത് വിട്ടത്. 
ദുബായിലെ അംബാസഡർ സ്കൂളിന് ഗോൾഡൻ പീക്കോക് പുരസ്കാരം

ദുബായിലെ അംബാസഡർ സ്കൂളിന് ഗോൾഡൻ പീക്കോക് പുരസ്കാരം

ലോകോത്തര വ്യാപാര സമൂഹ സംഘടനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിന്റെ (ഐ.ഒ.ഡി.) ഗോൾഡൻ പീക്കോക് പുരസ്കാരം യുഎഇ-യിലെ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ അംബാസഡർ സ്കൂൾ നേടി. സാമൂഹിക നവീകരണ സംവിധാനത്തിലൂടെ വ്യത്യസ്ത സവിശേഷതകളുള്ള വിദ്യാർത്ഥികളെ സഹായിക്കാനുള്ള പദ്ധതി നടപ്പിൽ വരുത്തിയതിന്നാണ്‌ ഈ പുരസ്കാരം.

യാത്രക്കാരുടെ കൈയടി വാങ്ങിയൊരു വനിത കണ്ടക്ടർ

യാത്രക്കാരുടെ കൈയടി വാങ്ങിയൊരു വനിത കണ്ടക്ടർ

തിരുവനന്തപുരം ഇഞ്ചയ്ക്കല്‍ ഡിപ്പോയിലെ കണ്ടക്ടറായ കെ സിന്ധുവാണ് യാത്രക്കാരുടെ മനം കവർന്നത്. യാത്രക്കാരില്‍ ഒരാള്‍ ഛര്‍ദി മൂലം ബുദ്ധിമുട്ടിയപ്പോള്‍ വളരെയധികം കരുതലോടെ ആ കുട്ടിയെ കൈകാര്യം ചെയ്ത കണ്ടക്ടറുടെ പെരുമാറ്റത്തെ കുറിച്ച് ബസ്സിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയായ ഷാർലെറ്റ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.തുടർന്ന് നിരവധി ആളുകളാണ് സിന്ധുവിനെ അഭിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തിയത്.