Short News

തൂങ്ങിയ മാറിടം ഉറപ്പുള്ളതാക്കും കടുകെണ്ണ

തൂങ്ങിയ മാറിടം ഉറപ്പുള്ളതാക്കും കടുകെണ്ണ

അയഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ ഉറപ്പുള്ളതാക്കാന്‍ മെഡിക്കല്‍ വഴികളുണ്ട്. എന്നാല്‍ ഇവ ഏറെ ചിലവു കൂടിയതാണ്. ചിലപ്പോഴെങ്കിലും അപകട സാധ്യതയുള്ളതും.മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതു തടയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ

കോഴിക്കോട് നിപ വൈറസ്​ പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു

കോഴിക്കോട് നിപ വൈറസ്​ പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു

പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായി ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ആശുപത്രി വളപ്പില്‍ സംസ്കരിക്കുകയാണ് ചെയ്തത്.
പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

153 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. 48 ബോളില്‍ നിന്ന് 61 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ വിജയത്തിനു പിന്നിലെ പ്രധാന പങ്കു വഹിച്ചത്. അവസാന അഞ്ച് ഓവറുകളില്‍ നിന്നായി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 64 റണ്‍സാണ് ചെന്നൈ നേടിയത്. പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതയാണ് ഇതോടെ ഇല്ലാതായത്.  
ചെന്നൈയ്ക്ക് വിജയലക്ഷ്യം 154

ചെന്നൈയ്ക്ക് വിജയലക്ഷ്യം 154

ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. അവസാന ഓവര്‍ തികക്കാന്‍ രണ്ട് പന്ത് ബാക്കിയുള്ളപ്പോഴേക്കും ചെന്നൈ പഞ്ചാബിനെ എറിഞ്ഞൊതുക്കിയിരുന്നു. മലയാളി താരമായ കരുണ്‍ നായരുടെ ഇന്നിങ്സാണ് പഞ്ചാബിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 54 റണ്‍സാണ് കരുണ്‍ നേടിയത്.