Short News

സീറോ ടു ഹീറോ; ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി

സീറോ ടു ഹീറോ; ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി

വാഹന ലോകത്തെ കുറിച്ച് വളരെ അപ്‌ഡേറ്റഡായ എല്ലാവര്‍ക്കും സുപരിചിതമായ ഒരു വാക്കാണ് ഗ്ലോബല്‍ NCAP. യുകെ ആസ്ഥാനമായുള്ള ചാരിറ്റി സ്ഥാപനമായ ടുവേര്‍ഡ് സീറോ ഫൗണ്ടേഷന്റെ പ്രധാന സംരംഭമാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം എന്ന GNCAP. റോഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി മോട്ടോര്‍ വാഹന സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗ്ലോബല്‍ NCAP പ്രവര്‍ത്തിക്കുന്നത്.
ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ
<iframe width="100%" height="338" src="https://www.youtube.com/embed/UveLQkPCRpY?si=4JpULGsNtUyiVGCL" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ

റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മുന്നിൽ പോകുന്ന വാഹനത്തിലായിരിക്കും പലരും ശ്രദ്ധിക്കുന്നത്, എന്നാൽ പിന്നിലൂടെ വരുന്ന വാഹനങ്ങളിലും ഒരു കണ്ണ് വേണം എന്നത് നിങ്ങളെ മനസിലാക്കി തരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കർണാടക ഹൈവേകളിൽ ഒരു ഓട്ടോയുടെ പിന്നിലായി ലോറി വരുന്നതും പെട്ടെന്ന് ഓവർടേക്ക് ചെയ്യുന്നതും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഓവർടേക്ക് ചെയ്യുന്ന സമയത്ത് മുന്നിലെ ഓട്ടോ ബ്രേക്ക് പിടിക്കുന്നു.
ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ല

ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ല

ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചിട്ടില്ല എങ്കിൽ ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയോ ക്ലെയിമോ കിട്ടുകയില്ല എന്ന ചട്ടം പലതരത്തിലുള്ള ചർച്ചകൾക്കും വഴിയൊരുക്കിയ ഒന്നാണ്. പലപ്പോഴും ഈ കാരണം ചൂണ്ടിക്കാട്ടി പല ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളുടെ ക്ലെയിം തള്ളിക്കളയുകയോ അല്ലെങ്കിൽ വൻ തുക വെട്ടിക്കുറച്ചതിന് ശേഷം ഒരു ചെറിയ ശതമാനത്തിന് ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതുമായ പതിവുകൾ ഉണ്ടായിരുന്നു.
കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി ഇലക്‌ട്രിക് സ്‌കൂട്ടർ

കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹിറ്റായതോടെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിനെല്ലാം മുമ്പേ തങ്ങളുടെ ഐക്കണിക് സ്‌കൂട്ടറായ ചേതക്കിനെ വൈദ്യുതീകരിച്ച് നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയവരാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളാണ് നമ്മുടെ ബജാജ്. തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് കമ്പനി വിൽപ്പന കേന്ദ്രീകരിച്ചത്.