Short News

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഈ ഭക്ഷണ വഴികള്

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഈ ഭക്ഷണ വഴികള്

മരുന്നുകള്‍ ഉപയോഗിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനുളള വഴികള്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും മനസിലായല്ലോ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിയ അവസ്ഥ വലരെ ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആശ്രയിക്കാവുന്നതാണ്.

നഴ്സുമാരുടെ സമരം പിന്‍വലിച്ചു

നഴ്സുമാരുടെ സമരം പിന്‍വലിച്ചു

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമരമാണ് പിന്‍വലിച്ചത്. പുതുക്കിയ ശമ്പള പരിഷ്ക്കരണ ഉത്തരവ് അംഗീകരിച്ചതിനെ തുട‍ര്‍ന്നാണ് പിന്മാറ്റം. ചേര്‍ത്തലയില്‍ നിന്നും നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അലവന്‍സുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദം തുടരുമെന്ന് യുഎന്‍എ അറിയിച്ചിട്ടുണ്ട്.
പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

ഒരു കുടുംബത്തിലെ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക വസ്തു. കീടനാശിനികളിലും എലിവിഷത്തിലും പ്രയോഗിക്കുന്ന മാരക വസ്തുവാണിത്. മരിച്ച കമലയുടേയും ഭ‍ര്‍ത്താവ് കുഞ്ഞിക്കണ്ണന്‍റേയും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയിച്ചിരുന്നതിന്‍റെ റിപോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. ഇത് തന്നെയാണോ കുട്ടികളുടെ മരണത്തിന് പിന്നിലും എന്ന് അന്വേഷിക്കുന്നുണ്ട്.
പെട്രോള്‍ വില മുകളിലേക്ക് തന്നെ

പെട്രോള്‍ വില മുകളിലേക്ക് തന്നെ

ഇന്ന് സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 14 പൈസയാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ഒരു ലിറ്ററിന് 78.61 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി വന്‍ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഡീസല്‍ വിലയും മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഡീസല്‍ വില ഇത്രയധികം ഉയരുന്നത്. ഇന്ന് ഡീസലിന് ലിറ്ററിന് 19 പൈസ വര്‍ധിച്ച് 71.52 രൂപയായി